റെയില്‍വേ ടിടിഇ ആണെന്ന് പറഞ്ഞ് ജോലി വാഗ്ദാനംചെയ്ത് പണം തട്ടല്‍; യുവതി അറസ്റ്റില്‍


ടി.ടി.ഇ.യുടെ വസ്ത്രം ധരിച്ച ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ കൈയിലുണ്ടായിരുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം. 

ബിനിഷാ ഐസക്

കണ്ണൂര്‍: റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിപേരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. ഇരിട്ടി ചരള്‍ സ്വദേശിനി ബിനിഷാ ഐസക്കിനെ (27) ആണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

റെയില്‍വേയില്‍ ടി.ടി.ഇ. ആണെന്ന് പറഞ്ഞ് റെയില്‍വേയില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്യുകയും വിവിധ ഘട്ടങ്ങളിലായി ഓരോ ആളില്‍നിന്നും ഒരുലക്ഷവും അതിലധികവും രൂപ ഈടാക്കുകയുമായിരുന്നു. തട്ടിപ്പെന്ന് തോന്നാതിരിക്കാന്‍ പണം വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഗഡുക്കളായാണ് വാങ്ങിയത്. ടി.ടി.ഇ.യുടെ വസ്ത്രം ധരിച്ച ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ കൈയിലുണ്ടായിരുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുനിന്നാണ് ഇവരെ പിടികൂടിയത്.

തട്ടിപ്പിനിരയായ കണ്ണൂര്‍, കുറ്റ്യാടി സ്വദേശികളായ ആറുപേര്‍ പരാതി നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് പരിശോധിച്ചപ്പോള്‍ 20-തിലധികം പേരെ പറ്റിച്ചതായി വ്യക്തമായതായി പോലീസ് പറഞ്ഞു.

Content Highlights: Kannur native lady arrested for financial fraudulent

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented