കായംകുളത്ത് വീട് കുത്തിത്തുറന്നത് കണ്ണൂരിലെ യുവാവ്; ജയിലില്‍നിന്ന് ഇറങ്ങിയ പിറ്റേദിവസം മോഷണം


ഇസ്മയിൽ

കണ്ണൂര്‍: കായംകുളത്ത് നടന്ന കവര്‍ച്ചക്കേസിലെ പ്രതി പണവും ആഭരണവുമായി കണ്ണൂരില്‍ അറസ്റ്റിലായി. 35 പവന്‍ സ്വര്‍ണവും രണ്ടുലക്ഷത്തോളം രൂപയുമായി കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവത്തെ സി. ഇസ്മയില്‍ (30) ആണ് അറസ്റ്റിലായത്.

കവര്‍ച്ച ചെയ്ത സ്വര്‍ണം വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. വിനു മോഹനും സംഘവും പിടികൂടിയത്. പ്രതിയെ ഏറ്റുവാങ്ങാന്‍ കായംകുളം പോലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഈ മാസം നാലിനാണ് കായംകുളത്തെ ഒരു വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും ഇയാള്‍ കവര്‍ന്നത്.

ഒരു മോഷണക്കേസില്‍ കോഴിക്കോട് ജയിലില്‍നിന്ന് റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമാണ് കായംകുളത്തെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചത്.

ബി.കോം. ബിരുദധാരിയായ ഇയാള്‍ പണവും സ്വര്‍ണവും മോഷ്ടിച്ച് ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. നാലു ജില്ലകളില്‍ കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്.

Content Highlights: kannur native arrested for theft in kayamkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented