പ്രതീകാത്മകചിത്രം | Mathrubhumi illustration
പാലക്കാട്: അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ അടിയേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിശോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ പത്ത് പേരേയും പോലീസ് അറസ്റ്റ് ചെയ്തു.
തോക്ക് നല്‍കാമെന്ന ധാരണയില്‍ പണം തട്ടിയെന്നാരോപിച്ച് ജൂണ്‍ 30 നാണ് പത്തംഗസംഘം വിനായകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നന്ദകിശോര്‍ മര്‍ദ്ദനമേറ്റ ദിവസം തന്നെ മരണമടഞ്ഞിരുന്നു. വിനായകന്റെ ആരോഗ്യനില മോശമാണെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വൃക്ക അടക്കമുള്ള ആന്തരാവയവങ്ങള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
തോക്ക് നല്‍കാമെന്ന ധാരണയില്‍ ഒരുലക്ഷം രൂപയാണ് സംഘം നല്‍കിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് തോക്ക് നല്കാന് കഴിയില്ലെന്ന് അറിയിച്ചതോടെ സംഘം വിനായകനേയും നന്ദകിശോറിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ വിനായകനോട് മാത്രമേ ചോദിച്ചറിയാന്‍ സാധിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും പോലീസിന്റെ കസ്റ്റഡിയിലാണ്. കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Content Highlights: Kannur man, assaulted and died, Attappadi, Malayalam News
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..