നെടുംപുറംചാലിൽ കുട്ടിക്കള്ളന്മാരുടെ സംഘത്തിലുൾപ്പെട്ടവർ സൈക്കിൾ കവർന്നുകൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം
കേളകം(കണ്ണൂര്‍): കാലങ്ങളായി സൈക്കിള്‍ മോഷ്ടാക്കളായി വിലസുന്ന മലയോരത്തെ 'ബൈസിക്കിള്‍ തീവ്‌സ്' സ്‌കൂട്ടര്‍ മോഷണത്തിലേക്കും. കുട്ടിമോഷ്ടാക്കളുടെ സംഘം മുതിരുന്നതിനനുസരിച്ച് ഇവരിലെ മോഷണങ്ങളുടെ രീതികളും മാറുകയാണ്. മോഷണമാണെങ്കിലും സൈക്കിളുകളും ഇപ്പോള്‍ സ്‌കൂട്ടറും വില്‍ക്കുന്ന പരിപാടി ഒന്നും ഇവര്‍ക്കില്ല.
ആവശ്യം കഴിഞ്ഞ് എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് കുട്ടിക്കള്ളന്മാരുടെ ശൈലി. കഴിഞ്ഞദിവസം നെടുംപുറംചാലില്‍നിന്ന് സ്‌കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചുകടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിമോഷ്ടാക്കളെ കണ്ടെത്തിയില്ല. മറ്റിടങ്ങളില്‍നിന്ന് മോഷ്ടിച്ച സൈക്കിളുകളിലെത്തിയാണ് സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സൈക്കിളുകളും തിരികെ ലഭിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടങ്ങുന്ന മോഷണസംഘങ്ങള്‍ മലയോരത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷത്തോളമായി. കഴിഞ്ഞവര്‍ഷവും നിരവധി മോഷണം ഇവര്‍ നടത്തിയിരുന്നു.
സ്ഥിരം സൈക്കിള്‍ മോഷ്ടിക്കുന്ന സംഘത്തിന് അങ്ങനെയാണ് 'ബൈസിക്കിള്‍ തീവ്‌സ്' എന്ന പേരുവന്നത്. സംഘത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ 20 വയസ്സുവരെയുള്ളവരുണ്ട്. കേളകം, കണിച്ചാര്‍, മണത്തണ, തൊണ്ടിയില്‍, കോളയാട്, പേരാവൂര്‍ ടൗണുകളില്‍നിന്നെല്ലാം ഈ സംഘങ്ങള്‍ മോഷണവും നടത്തിയിട്ടുണ്ട്. ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തിവിട്ടശേഷം വാതിലും ജനാലകളും തുറക്കാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍കൂടി കടന്നാല്‍ പണവും മറ്റും എടുത്ത് പുറത്തു കടക്കും.
ഒടുവില്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തി. ഇപ്പോഴാണ് സൈക്കിളിനുപകരം ബൈക്കും സ്‌കൂട്ടറും മോഷ്ടിക്കാന്‍ തുടങ്ങിയത്.
പലതവണ പോലീസ് ഇവരെ പിടികൂടി ചില്‍ഡ്രന്‍സ് ഹോമിലാക്കിയെങ്കിലും അവിടെനിന്ന് ചാടിപ്പോകുകയായിരുന്നു.
Content Highlights: kannur kelakam bicycle thieves
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..