എക്‌സൈസ് സംഘം കണ്ടെത്തിയ കഞ്ചാവുചെടികൾ
കൂത്തുപറമ്പ് : കൈതേരി ലക്ഷംവീട് കോളനിയിലെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തി. കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കൈതേരി കപ്പണ സ്വദേശി പി.വി. സിജിഷിനെതിരേ കേസെടുത്തു.
കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ചുമതലവഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സിജിഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൂത്തുപറമ്പ്, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജിഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ.വി. റാഫി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി. വിഷ്ണു, സി. ജിജീഷ്, സി.കെ. സജേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി. ഷീബ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: kannur ganja in kitchen garden case accused absconding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..