പി.വി. കൃഷ്ണകുമാർ
കണ്ണൂര്‍: സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ബുധനാഴ്ചയാണ് പോലീസ് പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണകുമാറിനെതിരേ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരി പരാതി നല്‍കിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ ബാങ്കിലെത്തിയ കൃഷ്ണകുമാര്‍ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
സെക്രട്ടറിയും മറ്റുജീവനക്കാരും പുറത്തുപോയ സമയത്താണ് പ്രതി ബാങ്കിലെത്തിയത്. തുടര്‍ന്നാണ് ബാങ്കില്‍ ഒറ്റയ്ക്കായിരുന്ന ജീവനക്കാരിയെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നു.
Content Highlights: kannur corporation congress councilor pv krishnakumar arrested in rape case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..