വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി


പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ആലക്കോട് : അന്തസ്സംസ്ഥാന മോഷ്ടാവ് കൊല്ലംപറമ്പിൽ മുഹമ്മദി (43) നെ മംഗളൂരു കോണാജെ പോലീസ് പിടികൂടി. ആലക്കോട് കുട്ടാപറമ്പിൽ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ആലക്കോട് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കോണാജെ എസ്.ഐ. ശരണപ്പ ഭണ്ഡാരിയുടെ നേതൃത്വത്തിൽ കർണാടക പോലീസ് നടത്തിയ സമർഥമായ നീക്കമാണ് പിടിയിലാകാൻ വഴിതെളിച്ചത്.

2021-ൽ കോണാജെ സ്റ്റേഷൻ പരിധിയിലെ വീട്ടിൽനിന്ന്‌ 75 പവൻ സ്വർണം കവർന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. കൂട്ടാപറമ്പിൽ കൂറ്റൻ ബംഗ്ലാവിൽ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ സംവിധാനമൊരുക്കിയായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഇപ്പോൾ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട് ഇയാൾ എട്ടുമാസം മുൻപ്‌ കർണാടക പോലീസിന്റെ പിടിയിലായിരുന്നു.



പോലീസിനെ കബളിപ്പിച്ച്

തന്നോടൊപ്പം തളിപ്പറമ്പ് പൂവത്തിനടുത്ത എളമ്പേരം സ്വദേശി ഒരാൾ പങ്കാളിയായി ഉണ്ടായിരുന്നുവെന്ന് പോലിസിനെ വിശ്വസിപ്പിച്ച്, അവിടെയെത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. അന്നുമുതൽ പോലീസ് ഇയാളെ പിന്തുടർന്നു. ഇതിനിടെ ഇയാൾ വീട്ടിലുള്ളതായി മനസ്സിലാക്കി പോലീസ് വീട് വളഞ്ഞെങ്കിലും വീട്ടിനുള്ളിൽനിന്ന്‌ പറമ്പിലേക്ക് രഹസ്യമായി സ്ഥാപിച്ചിരുന്ന ഗോവണി വഴി പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു.

ഇത്തവണ ഇത് തടയാനുള്ള കരുതൽ പോലീസ് ഏർപ്പെടുത്തിയിരുന്നു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീട് തുറക്കാൻ ഇയാൾ തയ്യാറായില്ല. പിന്നീട് തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കേരള പോലീസ് സ്ഥലത്തെത്തി. വീട് ചവിട്ടിത്തുറക്കുമെന്നായപ്പോൾ പോലീസിന് കീഴടങ്ങുകയായിരുന്നു.

മുഹമ്മദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ, ആലക്കോട്, ശ്രീകണ്ഠപുരം, മട്ടന്നൂർ, കൂടിയാന്മല, കൊണ്ടോട്ടി, മഞ്ചേരി, മൂവാറ്റുപുഴ തുടങ്ങി പല സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്.

മുപ്പതിലധികം കവർച്ചക്കേസുകളിൽ ഇയാൾക്കെതിരെ വാറണ്ടുണ്ട്. കർണാടകയിൽതന്നെ 101 പവൻ കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented