കണ്ണപുരം അപകടം: ഷംസീർ എത്തിയത് തേപ്പുപണിക്കാരനായ മാലിക് ദിനിനെ കാണാൻ; മയക്കുമരുന്ന് കണ്ടെടുത്തു


കാറും ബൈക്കും കൂട്ടിയിടിച്ച ഉടനെ ബൈക്ക് യാത്രക്കാർ ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. അപ്പോൾത്തന്നെ ഇരുവർക്കും ബോധം നഷ്ടപ്പെട്ടു. ഇരുവരെയും ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് ഷംസീറിനെ രക്ഷിക്കാനായില്ല.

• കണ്ണപുരത്ത് വെള്ളിയാഴ്ച രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചപ്പോൾ, ഇൻസൈറ്റിൽ മുഹമ്മദ് ഷംസീർ

ചെറുകുന്ന്: കണ്ണപുരത്ത് കെ.എസ്.ടി.പി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. പൊള്ളലേറ്റ ബൈക്ക് യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണ്. ചിക്മഗളൂരു സ്വദേശി മുഹമ്മദ് ഷംസീർ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാലിക് ദീനി(26)നാണ് പൊള്ളലേറ്റത്.

വെള്ളിയാഴ്ച രാവിലെ 6.45-ന് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ കാറിനും ബൈക്കിനും തീ പിടിച്ചു. പരിസരമാകെ ഏറെനേരം ഇത്‌ പരിഭ്രാന്തി പരത്തി. കാറിലുണ്ടായിരുന്നവർ തീപിടിച്ചയുടനെ വാതിൽ തുറന്ന് പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

മൊറാഴയിൽനിന്ന്‌ വെള്ളിക്കീൽ-ചെറുകുന്ന് വഴി കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തുനിന്ന്‌ പഴയങ്ങാടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മുരിക്കഞ്ചേരി കുഞ്ഞരയാലിന് സമീപത്തെ വിമുക്തഭടൻ ജി.രാധാകൃഷ്ണനും സഹോദരി കമലാക്ഷിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇവർ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു.

കാറും ബൈക്കും കൂട്ടിയിടിച്ച ഉടനെ ബൈക്ക് യാത്രക്കാർ ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. അപ്പോൾത്തന്നെ ഇരുവർക്കും ബോധം നഷ്ടപ്പെട്ടു. ഇരുവരെയും ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് ഷംസീറിനെ രക്ഷിക്കാനായില്ല.

കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സായ്ബാസ്, നസീർ, മിഥുൻ തുടങ്ങിയവർ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ കെടുത്തിയത്. കണ്ണപുരം പോലീസ് എസ്.ഐ. പി.രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രക്ഷാപ്രവർത്തനം നടത്തി.

• അഗ്നിരക്ഷാസേന തീ കെടുത്തുന്നു

മയക്കുമരുന്ന് കണ്ടെടുത്തു

പരിയാരം: അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചിക്മഗളൂർ സ്വദേശി മാലിക്‌ദീനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽനിന്ന് എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലഭിച്ചത്. പരിയാരം പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. പരിയാരം എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചിക്മഗളൂരിൽനിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്തു.

ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ശാന്തിപുരയിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഷംസീർ തേപ്പുപണിക്കാരനായ മാലിക് ദിനിനെ കാണാനാണ് കണ്ണൂരിലെത്തിയതെന്നാണ് വിവരം.

ബൈക്കിൽ തീപിടിക്കുന്ന വസ്തുക്കളുണ്ടായിരുന്നോ എന്നത് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ണപുരം പോലീസ്.

Content Highlights: kannapuram accident - one death, found marijuana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented