പ്രതി സതീഷ് ഭാസ്‌കർ, കൊല്ലപ്പെട്ട ദേവിക | Screengrab: Mathrubhumi News
കാഞ്ഞങ്ങാട് : ഉദുമ കുണ്ടോളംപാറയിലെ ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കറി(34)നെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്ട് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയെ ചൊവാഴ്ചയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉദുമയിലെ വീട്ടിലെത്തിച്ച ദേവികയുടെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
മലര്‍ത്തിക്കിടത്തി ദേവികയുടെ വായ പൊത്തിപ്പിടിച്ച് തന്റെ കാല്‍മുട്ടുകൊണ്ട് അവളുടെ കൈ അമര്‍ത്തിയാണ് കഴുത്തറുത്തതെന്ന് സതീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന് മൊഴി നല്‍കി.
അതിനിടെ കൊലനടന്ന മുറിയില്‍ നിന്ന് രണ്ട് കത്തികൂടി പോലീസ് കണ്ടെടുത്തു. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുമ്പോള്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിക്ക് സമാനമല്ല മറ്റ് രണ്ടു കത്തികളെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Content Highlights: kanhangad devika murder case accused satheesh bhasker remanded by court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..