പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചു, വീട് വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചു; SI-ക്ക് സസ്‌പെന്‍ഷന്‍


സ്വന്തം ലേഖിക

ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതിയുടെ ഭര്‍ത്താവും മകളും നല്‍കിയ പരാതിയിലുണ്ട്. 

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന അച്ഛന്റെയും മകളുടെയും പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വയനാട് കല്പറ്റ എസ്.ഐ. അബ്ദുല്‍ സമദിനെതിരെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവദൂഷ്യത്തിനും നടപടി സ്വീകരിച്ചിരിക്കുന്നത്.

അബ്ദുല്‍ സമദ് എടച്ചേരി എസ്.ഐ ആയിരുന്ന സമയത്ത് ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതിയുടെ ഭര്‍ത്താവും മകളും നല്‍കിയ പരാതിയിലുണ്ട്.



യുവതിയും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നമുണ്ടെന്ന് കാണിച്ച് വടകര റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ അഞ്ച് മാസം മുമ്പാണ് അബ്ദുള്‍ സമദിനെ എടച്ചേരി സ്റ്റേഷനില്‍ നിന്ന് കല്പറ്റയിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റല്‍ നടപടി നേരിട്ടിട്ടും ഇയാള്‍ യുവതിയുമായി ബന്ധം തുടര്‍ന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുടുംബം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി.ക്ക് പരാതി നല്‍കിയതോടെയാണ് ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണ നടത്തുകയും സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

Content Highlights: kalpetta si suspended over relationship with complainant woman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented