കല്ലുവാതുക്കല്‍ മദ്യദുരന്തം: മരിച്ചത് 31 പേര്‍, 22 വര്‍ഷത്തിനുശേഷം അവസാനപ്രതിയും പുറത്തേക്ക്


2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു.

മണിച്ചൻ

തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ 22 വര്‍ഷത്തിനുശേഷം അവസാനപ്രതിയും ജയില്‍മോചിതനാകുന്നു. ദുരന്തത്തിന്റെ ആസൂത്രകനായ ചിറയിന്‍കീഴ് ഉഷസ്സില്‍ ചന്ദ്രന്‍ എന്ന മണിച്ചന്‍കൂടി സുപ്രീംകോടതി ഇടപെടലില്‍ പുറത്തിറങ്ങുമ്പോള്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ നിയമനടപടികളും അവസാനിക്കുകയാണ്.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്നും മികച്ച കര്‍ഷകനായി മണിച്ചന്‍ പുറത്തിറങ്ങുന്നത് ജയില്‍വാസം പരിവര്‍ത്തനത്തിനും പുനരധിവാസത്തിനും വേദിയാകുന്നുവെന്നതിന്റെ ഉദാഹരണംകൂടിയാണ്. കഞ്ഞിക്കച്ചടവക്കാരനില്‍നിന്ന് സ്പിരിറ്റ് വ്യാപാരിയായിമാറിയ മണിച്ചനെ ദീര്‍ഘകാലത്തെ ജയില്‍വാസം ഏറെ മാറ്റിയിട്ടുണ്ട്.വൈപ്പിന്‍ മദ്യദുരന്തത്തിനുശേഷം കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തം 2000 ഒക്ടോബറിലാണുണ്ടായത്. മണിച്ചന്‍ നല്‍കിയ ചാരായം വില്‍പ്പനനടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. 21, 22 ദിവസങ്ങളിലായി 31 പേര്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി.

നവംബറില്‍ നാഗര്‍കോവിലില്‍നിന്നും മണിച്ചന്‍ പിടിയിലായി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമെന്നും കോടതി കുറിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി.

2008 ഏപ്രിലില്‍ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് അത് ഹൈക്കോടതി സ്റ്റേചെയ്തു. 2009 മാര്‍ച്ചില്‍ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011 ഏപ്രിലില്‍ മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. മണിച്ചന്റെ മദ്യക്കച്ചവടത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13-ന് മണിച്ചന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതിനല്‍കി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്നാണ് ജയില്‍മോചനം വൈകിയത്.

രാഷ്ട്രീയത്തിലും വിവാദം

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് സംസ്ഥാനരാഷ്ട്രീയത്തിലും വിവാദത്തിന് ഇടയാക്കിയിരുന്നു. മണിച്ചന്റെ മാസപ്പടിഡയറിയില്‍ ചില നേതാക്കളുടെ പേര് ഇടംപിടിച്ചതായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. ചില നേതാക്കളുടെ രാഷ്ട്രീയജീവിതത്തിന് ഇത് തിരിച്ചടിയായപ്പോള്‍ മറ്റുചിലര്‍ അതിജീവിച്ചു. മണിച്ചന്റെ മകളുടെ കല്യാണവേദിയില്‍ തിക്കിത്തിരക്കിയ ചില നേതാക്കള്‍ പിന്നീട് മണിച്ചന്റെ പേരുപോലും അറിയില്ലെന്നുപറഞ്ഞ് കൈകഴുകിയതും ചരിത്രമാണ്.

Content Highlights: kalluvathukkal hooch tragedy case manichan will release soon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented