മണിച്ചന്‍ അന്നും ഇന്നും എന്നും നിരപരാധിയെന്ന് ഭാര്യ; തുറന്ന ജയിലില്‍ കൃഷി, ഇപ്പോള്‍ ഡ്രാഗണ്‍ഫ്രൂട്ട്


മണിച്ചന്റെ ഭാര്യ ഉഷയും മകൻ പ്രവീണും ചിറയിൻകീഴ് ഇരട്ടക്കലുങ്കിലുള്ള ബന്ധുവീട്ടിൽ(ഇടത്ത്) മണിച്ചന്റെ ജപ്തി നടപടി നേരിടുന്ന വീട്(വലത്ത്)

ചിറയിന്‍കീഴ്: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മണിച്ചന്റെ മോചനത്തില്‍ സന്തോഷം പങ്കിട്ട് ഭാര്യ ഉഷയും മകന്‍ പ്രവീണും ചിറയിന്‍കീഴിലെ ബന്ധുവിന്റെ വീട്ടിലുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ ചിറയിന്‍കീഴ് ഇരട്ടക്കലുങ്കിലുള്ള മണിച്ചന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേയ്ക്കെത്തിയപ്പോള്‍ തനിക്ക് ആരേയും കാണേണ്ടെന്ന നിലപാടിലായിരുന്നു ഉഷ. ഒടുവില്‍ മകന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഉഷ പറഞ്ഞൊപ്പിച്ചു ഒരുപാട് സന്തോഷം...... ഒപ്പം ഗവണ്‍മെന്റിനും കോടതിയോടും നന്ദി..... എന്നും ഒന്നേ പറയാനുള്ളു. മണിച്ചന്‍ അന്നും ഇന്നും എന്നും ഈ കേസില്‍ നിരപരാധിയാണ്. എങ്ങനെയാണ് മദ്യദുരന്ത കേസില്‍ പ്രതിയായതെന്ന് ആര്‍ക്കും അറിയില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മണിച്ചന്റെ മോചനത്തിനായി ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. പപ്പയുടെ മോചനക്കാര്യത്തില്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം മാറി സന്തോഷം തോന്നുന്നു- മകന്‍ പ്രവീണ്‍ പറഞ്ഞു.

മണിച്ചന്‍ താമസിച്ചിരുന്ന പട്ടരുമഠം എന്ന വീട് വില്പന നികുതിയുമായി ബന്ധപ്പെട്ട കേസില്‍ ജപ്തി നടപടി നേരിടുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. സഹോദരി കുഞ്ഞുമോളുടെ പൂവന്‍വിളാകം എന്ന വീട്ടിലാണ് ഉഷയും പ്രവീണും താമസിക്കുന്നത്. മകള്‍ റാണി കരുനാഗപ്പള്ളിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലും.

ഇരുപത്തിയഞ്ച് ലക്ഷം രൂപ കോടതിയില്‍ അടയ്ക്കണമെന്ന് മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ വക്കീലുമായി സംസാരിച്ച് അറിഞ്ഞശേഷം പ്രതികരിക്കും. ജയില്‍ മോചിതനാകുമ്പോള്‍ ആറ്റിങ്ങല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള തന്റെ പഴക്കട നോക്കി നടത്താനാകും പപ്പ സമയം കണ്ടെത്തുകയെന്ന് മകന്‍ പ്രവീണ്‍ പറഞ്ഞു.

മണിച്ചന്‍ പുറത്തിറങ്ങുന്നത് കര്‍ഷകനായി

നെയ്യാറ്റിന്‍കര: 22 വര്‍ഷത്തെ ജയില്‍ ജീവിതം അവസാനിപ്പിച്ച് മണിച്ചന്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് മികച്ച കര്‍ഷകനായി. ജീവപര്യന്തം തടവിന് ശിക്ഷിച്ച മണിച്ചന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് 2011 മേയ് 22 നാണ് നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ എത്തിയത്.

2643-ാം നമ്പര്‍ കുപ്പായത്തില്‍ തുറന്ന ജയിലില്‍ എത്തിയ മണിച്ചന്‍ ചുരുങ്ങിയ കാലംകൊണ്ട് കൃഷിപ്പണിയില്‍ തല്‍പരനായി. വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം കൃഷി ചെയ്തു. 11 വര്‍ഷത്തെ തുറന്ന ജയിലിലെ ജീവിതം മണിച്ചനെ മികച്ച കര്‍ഷകനാക്കി.

ജയില്‍ അന്തേവാസികളില്‍ മണിച്ചന്റെ നേതൃത്വത്തില്‍ പത്ത് ഏക്കര്‍ സ്ഥലത്താണ് വിവിധതരം കൃഷികള്‍ ചെയ്യുന്നത്. മണിച്ചനൊപ്പം ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ഏഴു പേര്‍കൂടി കൃഷിയില്‍ സഹായിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ടും കോളിഫ്‌ളവറുമാണ് മണിച്ചന്‍ കൃഷി ചെയ്യുന്നത്. പ്രതിദിനം 230 രൂപയാണ് മണിച്ചന്‍ സമ്പാദിക്കുന്നത്. പ്രതിമാസം 6900 രൂപ കൂലിയിനത്തില്‍ ലഭിക്കും. ഇതില്‍ ഒരു വിഹിതം കുടുംബത്തിനായി മാറ്റിവെയ്ക്കും. ഒരു വിഹിതം കാന്റീന്‍ വിഹിതമാണ്.

മണിച്ചന് ഇപ്പോള്‍ 65 വയസ്സായി. ജയില്‍മോചനത്തിന് വഴിതുറന്ന കാര്യം വാര്‍ത്തകളിലൂടെയാണ് മണിച്ചനറിയുന്നത്.

Content Highlights: kalluvathukkal hooch tragedy case manichan will be released from jail manichan family response

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented