വിദ്യാര്‍ഥിനിയുടെ മരണം: രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍, കലാപമുണ്ടാക്കിയ 120 പേരും പിടിയില്‍


Photo: ANI

ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞദിവസം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ശിവശങ്കരന്‍, സെക്രട്ടറി ശാന്തി, മാനേജ്‌മെന്റ് പ്രതിനിധിയായ രവികുമാര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തമിഴ്‌നാട് സി.ബി-സി.ഐ.ഡിയ്ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.

അതിനിടെ, കഴിഞ്ഞദിവസം നടന്ന കലാപവുമായി ബന്ധപ്പെട്ട് 120-ഓളം പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂളും വാഹനങ്ങളും അടിച്ചുതകര്‍ത്തവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കള്ളക്കുറിച്ചിയിലെ കോടതിയില്‍ ഹാജരാകും.

Also Read

'എന്റെ ഫീസ് മാതാപിതാക്കൾക്ക് തിരികെനൽകണം'; ...

വിദ്യാർഥിനിയുടെ മരണത്തിൽ വൻ പ്രതിഷേധം; ...

ശക്തി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ കടലൂര്‍ സ്വദേശിനിയുടെ മരണത്തിലാണ് വന്‍സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ സ്‌കൂളിലേക്ക് ഇരച്ചെത്തിയ ആയിരകണക്കിന് പേര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. നിരവധി സ്‌കൂള്‍ ബസുകളും മൂന്ന് പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ ഇരുപതിലേറെ പോലീസുകാര്‍ക്കും പരിക്കേറ്റു.

ജൂലായ് 13-ാം തീയതി ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ സ്‌കൂളിലെ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടിയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസും പറഞ്ഞിരുന്നു. രണ്ട് അധ്യാപകരുടെ മാനസികപീഡനം കാരണം ജീവനൊടുക്കുകയാണെന്നാണ് വിദ്യാര്‍ഥിനി കുറിപ്പില്‍ എഴുതിയിരുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: kallakurichi school student death police arrested two teachers and 120 people in violence case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented