കള്ളക്കുറിച്ചി: മൃതദേഹം സംസ്‌കരിച്ചു; മോഷ്ടിച്ച എസിയും ബെഞ്ചും സ്‌കൂളില്‍ കൊണ്ടിട്ട് അക്രമികള്‍


Photo: ANI

ചെന്നൈ: കള്ളക്കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ സ്വദേശമായ കടലൂര്‍ പെരിയനെസലൂര്‍ ഗ്രാമത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ഏറ്റെടുക്കാമെന്ന് പിതാവ് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാവിലെ 6.50-ഓടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കടലൂരിലേക്ക് കൊണ്ടുപോയി. നിരവധിപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി സി.വി. ഗണേഷന്‍ അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തി. കനത്ത പോലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ വിവരങ്ങള്‍ ആരാഞ്ഞശേഷമാണ് പോലീസ് ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചത്.

സംസ്‌കാര ചടങ്ങിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതുമുതല്‍ സംസ്‌കരിക്കുന്നവരെ കനത്തസുരക്ഷയുണ്ടാകണമെന്നും സംസ്‌കാരത്തിന് ജില്ലാഭരണകൂടം ആവശ്യമായ സഹായം ചെയ്തുകൊടുക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.

രണ്ടുതവണ പോസ്റ്റ്മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടുകളും രണ്ടാംതവണ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ എടുത്ത വീഡിയോയും സൂക്ഷ്മപരിശോധന നടത്താനായി പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയിലെ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരെ ഏല്‍പ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും വീഡിയോയും പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും ഒരുമാസത്തിനകം സമര്‍പ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം ഈമാസം 13-ന് രാവിലെയാണ് കോളേജ് ഹോസ്റ്റലിന് സമീപം കണ്ടെത്തിയത്. വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസും പറഞ്ഞിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ജൂണ്‍ 17-ാം തീയതി പ്രതിഷേധത്തിന്റെ ഭാഗമായി സ്‌കൂളിലെത്തിയ ജനക്കൂട്ടം സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു.

പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറായെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പോസ്റ്റ്മോര്‍ട്ടം വീക്ഷിക്കാന്‍ വിദ്യാര്‍ഥിനിയുടെ അച്ഛനും അഭിഭാഷകനും അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടറെക്കൂടി പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിന് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോഴാണ് മൃതദേഹം ഏറ്റെടുക്കാമെന്ന് അച്ഛന്‍ രാമലിംഗം അറിയിച്ചത്.

സ്‌കൂളില്‍നിന്നെടുത്ത സാധനങ്ങള്‍ തിരിച്ചെത്തിച്ച് അക്രമികള്‍

കള്ളക്കുറിച്ചി ചിന്നസേലത്തെ മെട്രിക് ഹയര്‍സെക്കന്‍ഡറി റെസിഡന്‍സി സ്‌കൂളില്‍നിന്ന് 17-ന് നടന്ന അക്രമത്തിനിടയില്‍ എടുത്തുകൊണ്ടുപോയ സ്‌കൂളിലെ ബെഞ്ച്, മേശ തുടങ്ങിയ സാധനങ്ങള്‍ അക്രമികള്‍ വ്യാഴാഴ്ച രാത്രിയില്‍ സ്‌കൂളിനുസമീപം കൊണ്ടിട്ടുപോയി.

അക്രമത്തിനിടയില്‍ സ്‌കൂളില്‍നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ സ്‌കൂളില്‍ത്തന്നെ തിരിച്ച് ഏല്‍പ്പിക്കണമെന്ന് പോലീസും റവന്യൂ ഉദ്യോഗസ്ഥരും വ്യാഴാഴ്ച വിളംബരം ചെയ്തിരുന്നു. തുടര്‍ന്നാണ് 500-ഓളം സാധനങ്ങള്‍ വ്യാഴാഴ്ച രാത്രി കൊണ്ടിട്ടത്.

ഇതില്‍ ബെഞ്ച്, മേശ എന്നിവയ്ക്കുപുറമേ ഗ്യാസ് സിലിന്‍ഡറുകള്‍, എയര്‍ കണ്ടിഷണറുകള്‍ എന്നിവയും ഉള്‍പ്പെടും. സ്‌കൂളില്‍നിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളില്‍നിന്ന് എടുത്തുകൊണ്ടുപോയവര്‍ എത്രയുംവേഗം സ്‌കൂളില്‍ എത്തിക്കണം. തിരികെയെത്തിച്ചാല്‍ പോലീസ് നടപടിയുണ്ടാകില്ല. പോലീസ് അന്വേഷണം നടത്തുമ്പോള്‍ വീടുകളില്‍നിന്ന് സാധനങ്ങള്‍ കണ്ടെടുത്താല്‍ കേസ് രജിസ്റ്റര്‍ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു

33 യുട്യൂബ് ചാനലുകള്‍ മരവിപ്പിച്ചു

കള്ളക്കുറിച്ചി ചിന്നസേലത്ത് റെസിഡന്‍സി സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 33 യുട്യൂബുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് പകലവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് എതിരേ കേസ് എടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.


Content Highlights: kallakurichi school student death last rites conducted in cuddalore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented