ലഹരി വിറ്റിട്ട് പണം നല്‍കിയില്ല, യൂട്യൂബ് നോക്കി കൊല നടത്തി; എല്ലാം ഒറ്റയ്ക്കു ചെയ്തുവെന്ന് അര്‍ഷാദ്


അർഷാദിനെ കാക്കനാട് മജിസ്ടേറ്റ് കോടതിയിൽ കൊണ്ടുവന്നപ്പോൾ

കാക്കനാട്: 'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു'- ഇന്‍ഫോ പാര്‍ക്കിനടുത്ത ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി കെ.കെ. അര്‍ഷാദ് പോലീസിനു മുന്‍പില്‍ കുറ്റസമ്മതം നടത്തിയതിങ്ങനെ.

ലഹരിമരുന്ന് വാങ്ങി വില്‍പ്പന നടത്താന്‍ പണം കടം നല്‍കി. വിറ്റ ശേഷം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ല. സംഭവദിവസം താനും സജീവ് കൃഷ്ണനും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് പണത്തെ ചൊല്ലി കിടപ്പുമുറിയില്‍ തര്‍ക്കമുണ്ടായത്. തങ്ങള്‍ ബഹളംവെച്ചെങ്കിലും ഇതിനിടെ സജീവ് ഉറക്കത്തിലേക്ക് വീണു. തന്റെ കലിയടങ്ങാതായപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചത്. മനുഷ്യശരീരത്തില്‍ കത്തിവെച്ച് എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. താന്‍ ഒറ്റയ്ക്കാണ് സജീവിനെ കൊന്നതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.കുറേ നേരത്തിനു ശേഷം മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കണമെന്നായി. അതിനായി ആദ്യം തറയില്‍ വീണ രക്തക്കറ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റുകയായിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇരുവരും സംഭവ ദിവസം കഞ്ചാവും മറ്റ് ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന സാധനവും കഞ്ചാവ് തരികളും മുറിയിലെ ബെഡ്ഡില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കാര്യങ്ങള്‍ പ്രതി പറഞ്ഞെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതൊക്കെ ഒറ്റയ്ക്കാണ് ചെയ്തതെന്ന് വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തല്‍ ശരിവെയ്ക്കുന്നതാണ് വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു

യുവാവിനെ കുത്തിക്കൊന്ന് ഫ്‌ലാറ്റില്‍ മൃതദേഹം ഒളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദിനെ (27) യാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

തൃക്കാക്കര അസി. കമ്മിഷണര്‍ പി.ബി. ബേബി, ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലങ്ങളില്‍ അര്‍ഷാദിനെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്ച വൈകീട്ട് 5.45-നാണ് സംഭവം നടന്ന ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റില്‍ പ്രതിയെ എത്തിച്ചത്. 16-ാം നിലയിലെ ഫ്‌ലാറ്റിലും രക്ഷപ്പെട്ട വഴികളിലും ഉള്‍പ്പെടെ തെളിവെടുത്തു.

മുറിയില്‍നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ കണ്ടെത്തി. മരിച്ച സജീവിനൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഷിബില്‍, അംജദ് എന്നിവരെയും തെളിവെടുപ്പ് സമയത്ത് വിളിച്ചുവരുത്തിയിരുന്നു. സജീവിന്റെയും അര്‍ഷദിന്റെയും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയുന്നതിനായിരുന്നു ഇത്. രണ്ട് മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അര്‍ഷാദ് പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച പ്രതി രക്ഷപ്പെട്ട വഴികളിലൂടെയും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Content Highlights: kakkanadu flat muder: Arshad killed Sajeev, stuffed body in duct by himself, says police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented