'ഒരുമിച്ച് ഉറങ്ങാന്‍ കിടന്നു, പിന്നാലെ കുത്തിവീഴ്ത്തി; മയക്കത്തിലായതിനാല്‍ സജീവ് പ്രതിരോധിച്ചില്ല'


അർഷാദിനെ കാക്കനാട് മജിസ്ടേറ്റ് കോടതിയിൽ കൊണ്ടുവന്നപ്പോൾ

കൊച്ചി: ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കെ.കെ. അര്‍ഷാദിന്റെ മൊഴി. 15-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സജീവിനെ കൊലപ്പെടുത്തുന്നത്. തലേന്ന് രാത്രിയും സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 52,000 രൂപയാണ് അര്‍ഷാദ് സജീവിന് കടമായി നല്‍കിയത്. ഇത് ലഹരി ഇടപാടിനായാണ് നല്‍കിയതെന്നാണ് അര്‍ഷാദ് മൊഴി നല്‍കിയിരിക്കുന്നത്. ഒരുതവണ 50,000 രൂപയും മറ്റൊരു തവണ 2000 രൂപയും നല്‍കി. പലതവണ പണം ചോദിച്ചുവെങ്കിലും തിരികെ നല്‍കിയില്ലെന്നണ് അര്‍ഷാദ് പറയുന്നത്.

കൊലപാതകം നടന്നതിന്റെ തലേന്ന് രാത്രിയും പണം ചോദിച്ചു. പക്ഷേ, സജീവിന്റെ മറുപടി തൃപ്തികരമായില്ല. അര്‍ഷാദും സജീവും ഒരേ മുറിയില്‍ ഉറങ്ങാന്‍ കിടിന്നുവെങ്കിലും സജീവ് ഉറങ്ങിയെങ്കിലും അര്‍ഷാദ് ഉറങ്ങിയില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ പണത്തെച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഫ്‌ളാറ്റിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. ഇതിന് ശേഷം പുറത്തുപോയി ടാര്‍പോളിനും മറ്റും സംഘടിപ്പിച്ചാണ് മൃതദേഹം ഫ്‌ളാറ്റിന്റെ ഡക്ടിൽ ഒളിപ്പിച്ചത്. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് കൃത്യം ചെയ്തത്. സജീവ് മയക്കത്തിലായിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ലെന്നാണ് അര്‍ഷാദ് പോലീസിനോട് പറഞ്ഞത്.



കേസില്‍ അര്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങിയിരുന്നു. തൃക്കാക്കര അസി. കമ്മിഷണര്‍ പി.ബി. ബേബി, ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലങ്ങളില്‍ അര്‍ഷാദിനെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്ച വൈകീട്ട് 5.45-നാണ് സംഭവം നടന്ന ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റില്‍ പ്രതിയെ എത്തിച്ചത്. 16-ാം നിലയിലെ ഫ്‌ലാറ്റിലും രക്ഷപ്പെട്ട വഴികളിലും ഉള്‍പ്പെടെ തെളിവെടുത്തു.

മുറിയില്‍നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ കണ്ടെത്തി. മരിച്ച സജീവിനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഷിബില്‍, അംജദ് എന്നിവരെയും തെളിവെടുപ്പ് സമയത്ത് വിളിച്ചുവരുത്തിയിരുന്നു. സജീവിന്റെയും അര്‍ഷദിന്റെയും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയുന്നതിനായിരുന്നു ഇത്. രണ്ട് മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Content Highlights: Kakkanad flat murder: Arshad explains Sajeev murder to police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented