കാലടിയില്‍ മുറിയെടുത്ത് വിശ്രമം, കുളി, പിന്നെ 'മുങ്ങല്‍'; അര്‍ഷാദ് ലക്ഷ്യമിട്ടത് ബെംഗളൂരു


അർഷാദിനെ കാക്കനാട് മജിസ്ടേറ്റ് കോടതിയിൽ കൊണ്ടുവന്നപ്പോൾ

കാക്കനാട്: ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടന്ന സുഹൃത്തിനെ കുത്തിക്കൊന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യക്കുഴല്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയതിന്റെയും തറയിലെ രക്തക്കറ കഴുകിയതിന്റെയും ക്ഷീണം പ്രതി തീര്‍ത്തത് കാലടിയിലെ ലോഡ്ജില്‍ മുറിയെടുത്ത്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (22) നെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദാണ് (27) രണ്ടാം ദിവസത്തെ തെളിവെടുപ്പില്‍ താന്‍ താമസിച്ച സ്ഥലം ഉള്‍പ്പെടെ പോലീസിന് കാണിച്ചുകൊടുത്തത്.

ലഹരിമരുന്ന് വാങ്ങാന്‍ കടമായി സജീവിന് അര്‍ഷാദ് പണം നല്‍കിയിരുന്നു. മരുന്ന് വിറ്റ ശേഷവും പണം തിരിച്ചുകൊടുത്തില്ല. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. രാത്രി കൃത്യം നടത്തിയ ശേഷം ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന അംജാദിന്റെ ഇരുചക്ര വാഹനത്തിലാണ് അര്‍ഷാദ് രക്ഷപ്പെട്ടത്.

മൃതദേഹം ഡക്ടില്‍ ഒളിപ്പിച്ച ശേഷം സജീവ് വില്പനയ്ക്കായി വെച്ചിരുന്ന 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും അര്‍ഷാദ് എടുത്ത് ബാഗില്‍ കടത്തുകയായിരുന്നു. ഇതിനിടെ സുഹൃത്തും ലഹരി വില്പനയിലെ കണ്ണിയുമായ ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെ (23) ബന്ധപ്പെട്ടു. കുറച്ച് മരുന്ന് കൈയിലുണ്ടെന്നും ബെംഗളൂരുവിലേക്കെത്തിച്ച് വില്പന നടത്താമെന്നും ഇരുവരും ആസൂത്രണം ചെയ്തു. എന്നാല്‍, സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കാര്യം അശ്വന്തിനെ അര്‍ഷാദ് അറിയിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവ ദിവസം അര്‍ഷാദ് പോയ വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ തെളിവെടുത്തത്. കൊലയ്ക്കു ശേഷം കാലടി ഭാഗത്തെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിച്ച ശേഷമായിരുന്നു പിന്നീടുള്ള യാത്ര നടത്തിയത്. ഇവിടെയും കാക്കനാട് ഇടച്ചിറയിലെ മൊബൈല്‍ ഫോണ്‍ കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തി. മൂന്നിടങ്ങളിലുമുള്ളവര്‍ അര്‍ഷാദിനെ തിരിച്ചറിഞ്ഞു. സജീവിനെ കൊലപ്പെടുത്തിയ ശേഷം മുറി വൃത്തിയാക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ചൂലും ഫിനോളും വാങ്ങിയിരുന്നു.

കൊലയ്ക്ക് രണ്ട് ദിവസം മുന്‍പ് പണത്തിന് ബുദ്ധിമുട്ട് വന്നതിനാല്‍ പ്രതി തന്റെ സ്മാര്‍ട്ട് ഫോണ്‍ 5,000 രൂപയ്ക്ക് ഇടച്ചിറയിലെ മൊബൈല്‍ കടയില്‍ വിറ്റ്, 850 രൂപയ്ക്ക് സാധാരണ ഫോണും വാങ്ങി. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി അര്‍ഷാദ് സമ്മതിച്ചിട്ടുണ്ട്.

Content Highlights: Kakkanad Flat Murder: accused stayed in Kaladi and plan to go Bangalore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented