മദ്യലഹരിയിലെത്തി,'കടുവ'യ്ക്ക് ടിക്കറ്റ് നല്‍കിയില്ല; കൈത്തണ്ട മുറിച്ച് യുവതിയും സഹോദരനും


പ്രതീകാത്മക ചിത്രം

കോട്ടയം: മദ്യലഹരിയില്‍ സിനിമ കണാനെത്തിയ യുവാവും സഹോദരിയും ടിക്കറ്റ് കിട്ടാതെവന്നതോടെ കൈത്തണ്ട മുറിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം അഭിലാഷ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവുമാണ് കൈഞരമ്പ് മുറിച്ച് പ്രതിഷേധിച്ചത്.

കടുവ സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതിനാണ് ഇരുവരും തിയേറ്ററിലെത്തിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇവര്‍ക്ക് ജീവനക്കാര്‍ ടിക്കറ്റ് നല്‍കിയില്ല. ഇതോടെ ക്ഷുഭിതരായ ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തി. തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ ചെന്നിരുന്ന ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു.

സംഭവം കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇവരെ പോലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.

Content Highlights: kaduva movie, Suicide attempt Kottayam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented