വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, 15 ലക്ഷം തട്ടിയെന്ന് പരാതി


പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images

കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത മകളെയും തന്റെ കുടുംബത്തെയും കബളിപ്പിച്ചു മാന്‍വെട്ടം സ്വദേശിയും കുടുംബവും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. കടുത്തുരുത്തി മേട്ടുംപാറ സ്വദേശിയായ വീട്ടമ്മയാണ് പരാതിനല്‍കിയത്.

സംഭവത്തെക്കുറിച്ച് തട്ടിപ്പിനിരയായ വീട്ടുകാര്‍ പറയുന്നത്:

പരാതിക്കാരിയുടെ മകള്‍ ഞീഴൂര്‍ പഞ്ചായത്തിലെ ഒരു സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുമ്പോഴാണ് തട്ടിപ്പ് നടക്കുന്നത്. പണം തട്ടിയെടുത്തയാളുടെ മകളും ഇതേ സ്‌കൂളില്‍ പെണ്‍ക്കുട്ടിക്കൊപ്പമാണ് പഠിച്ചത്. മകളുമായുള്ള സൗഹൃദം മുതലെടുത്ത് മാന്‍വെട്ടം സ്വദേശിയുടെ മകളാണ് തട്ടിപ്പിന് തുടക്കമിട്ടത്.

പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്തു മോശം സൈറ്റുകളില്‍ പ്രസിദ്ധപെടുത്തുമെന്ന് പറഞ്ഞാണ് ആദ്യം ഭീഷണി ആരംഭിച്ചത്. ഈ പ്രശ്നം ഒഴിവാക്കാന്‍ മാന്‍വെട്ടം സ്വദേശിയും മകളും പണം ആവശ്യപെട്ടു. ഇതു ചെയ്തത് മറ്റു ചിലരാണെന്നും അവരെ പിടികൂടണമെന്നും പറഞ്ഞു.

ഇതിന് തട്ടിപ്പിനിരയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുകൊണ്ട് മറ്റ് സ്ഥലങ്ങളില്‍ പോയെന്നും പറയുന്നു. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ ജെ.സി.ബി.യും ടിപ്പറും വിറ്റുകിട്ടിയ 14.90 ലക്ഷം രൂപ പലപ്പോഴായി മാന്‍വെട്ടം സ്വദേശിയും കുടുംബവും വാങ്ങിച്ചെടുത്തു.

മകളുടെ പഠനം മുടങ്ങിയെന്നും കുടുംബത്തിന്റെ സമ്പത്തും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതായെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 24-ന് സൈബര്‍ സെല്ലിലാണ് ആദ്യം പരാതി നല്‍കുന്നത്. വീട്ടമ്മയുടെ പരാതി സംബന്ധിച്ചു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി കടുത്തുരുത്തി എസ്.ഐ. വിബിന്‍ ചന്ദ്രന്‍ അറിയിച്ചു.

Content Highlights: kaduthuruthy family given cheating complaint against daughters classmate

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented