കടവന്ത്രയില്‍ കൊല്ലപ്പെട്ടത് നേപ്പാളി യുവതി; കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, പ്രതിക്കായി തിരച്ചിൽ


ഇവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് രാം ബഹദൂറിനെ കണ്ടെത്തിയിട്ടില്ല.

കൊലപാതകം നടന്ന സ്ഥലം|Screen grab Mathrubhumi News

കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടില്‍ ലക്ഷ്മിയെന്ന നേപ്പാള്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് രാം ബഹദൂറിനെ കണ്ടെത്തിയിട്ടില്ല.

വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ മഹാരാഷ്ട്രയില്‍നിന്നാണ് രാം ബഹദൂര്‍ എന്ന പേരില്‍ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. ഈ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിംകാര്‍ഡ് വാങ്ങിയത്. ഈ ഫോണ്‍ നമ്പരാണ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, നാലു ദിവസത്തിലധികമായി ഈ ഫോണ്‍ സ്വിച്ച് ഓഫാണ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു. രാം ബഹദൂര്‍ ഏതു നാട്ടുകാരനാണെന്ന് കണ്ടെത്തണമെന്ന് പോലീസ് പറഞ്ഞു. അതിനായി വിവിധ സംസ്ഥാനങ്ങളില്‍ പോയി അന്വേഷിക്കേണ്ടതുണ്ട്.



തിങ്കളാഴ്ചയാണ് ഇരുവരും താമസിച്ചിരുന്ന വാടക വീട്ടില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. കൊലപാതകം നടത്തിയത് ഭര്‍ത്താവ് തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ പേരടക്കമുള്ളവ യഥാര്‍ത്ഥമാണോയെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണ്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: kadavantra murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented