സുഖമില്ലെന്ന് കേട്ട് മകളെ തേടിപോയി,കണ്ടത് മോര്‍ച്ചറിയില്‍;കൈരളിക്ക് നീതി കിട്ടാന്‍ കേരളം കനിയണം


ശ്രുതി

തൃശ്ശൂര്‍: ബെംഗളൂരുവില്‍ നിയമം പഠിക്കുന്ന ശ്രുതിയുടെ ഫോണ്‍വിളി പ്രതീക്ഷിച്ചിരുന്ന അമ്മ കൈരളിയെത്തേടി അര്‍ധരാത്രിയോടെ എത്തിയത് മകള്‍ക്ക് സുഖമില്ലെന്ന വിവരമാണ്. തമിഴ്‌നാട്ടിലെ ഈറോഡിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന്. കൈരളിയുടെ ചോദ്യങ്ങള്‍ക്ക് കിട്ടിയത് വിവിധ ഉത്തരങ്ങളാണ്. ശ്രുതി ഓട്ടോറിക്ഷയില്‍നിന്ന് വീണതാണെന്നും കോവിഡ് ബാധിച്ചതാണെന്നും കൂട്ടുകാരനായ ഹരികൃഷ്ണനോടൊപ്പം യാത്രചെയ്യവേ തീവണ്ടിയില്‍നിന്ന് തെറിച്ചുവീണതാണെന്നുമൊക്കെ പലരും വിശദീകരിച്ചു. ഓഗസ്റ്റ് പതിനേഴിനായിരുന്നു സംഭവം.

ഈറോഡ് പോലീസ് സ്റ്റേഷനില്‍ പിറ്റേന്ന് പുലര്‍ച്ചെ എത്തിയ കൈരളിയില്‍നിന്ന് തമിഴിലെഴുതിയ പല കടലാസിലും ഒപ്പിട്ടുവാങ്ങിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ മോര്‍ച്ചറിയില്‍ ശ്രുതി (22) മരവിച്ചുകിടക്കുന്നതാണ് കൈരളി കണ്ടത്.

തൃശ്ശൂര്‍ എടമുട്ടം തവളക്കുളം തെക്ക് താമസിക്കുന്ന കൈരളിയെയും കുടുംബത്തെയും നിയമപാലകര്‍ കൈവിട്ടെങ്കിലും കാലം കൈവിട്ടില്ല. ശ്രുതിയോടൊപ്പം അന്ന് ഈറോഡിലെത്തിയിരുന്ന എറണാകുളം സ്വദേശി ഹരികൃഷ്ണന്‍ മാരകമയക്കുമരുന്നുകളുടെ വന്‍ ശേഖരവുമായി പിടിയിലായെന്ന വാര്‍ത്ത കാലം കാത്തുവെച്ച നീതിയാണെന്ന് കൈരളി കരുതുന്നു.

മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍പ്പെട്ടത് എങ്ങനെയെന്ന് പറയാന്‍ ശ്രുതിയില്ല. മരണത്തില്‍ പരാതിയില്ലെന്ന് ഈറോഡ് പോലീസ് എഴുതിവാങ്ങുകയും ചെയ്തു. കഴുത്തില്‍ ക്ഷതമുണ്ടെന്നും മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഏക ആശ്രയം ഇനി ഫോറന്‍സിക് റിപ്പോര്‍ട്ടാണ്. ശ്രുതി മരിച്ചിട്ട് ഒന്‍പതുമാസം കഴിഞ്ഞിട്ടും ഈറോഡ് പോലീസ് ഇത് കൈമാറാന്‍ തയ്യാറായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഡി.ജി.പി.മാര്‍ക്കുമെല്ലാം പരാതി നല്‍കിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. കേസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്.

കൈരളിയോടൊപ്പം ഈറോഡ് ആശുപത്രിയിലെത്തിയ ഡ്രൈവറെ അവിടെയുണ്ടായിരുന്ന ഹരികൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മരണത്തില്‍ മനോനില തെറ്റിയ കൈരളിക്ക് അപ്പോള്‍ ഇതൊന്നും മനസ്സിലായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഹരികൃഷ്ണന്റെ മയക്കുമരുന്നുബന്ധത്തോടെ എല്ലാം പുകമറ മാറ്റി വെളിച്ചത്തുവന്നിരിക്കുകയാണ്. ഉയര്‍ന്ന മാര്‍ക്കില്‍ ബി.കോമും കംപ്യൂട്ടര്‍ അക്കൗണ്ടിങ്ങില്‍ ഡിപ്ലോമ കോഴ്‌സും പാസായശേഷമാണ് ശ്രുതി ബെംഗളൂരുവില്‍ നിയമപഠനത്തിനു പോയത്. കൈരളിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ വിദേശത്താണ്. മകള്‍ സ്മൃതി ബി.സി.എ. ഒന്നാംവര്‍ഷം പഠിക്കുന്നു.

Content Highlights: justice for Kairali-Mysterious death daughter-sruthi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented