ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയില്‍


ലുബ്‌ന മൻസൂർ | Photo: Instagram/lyaziii

ദുബായ്: ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്‌ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പിടികൂടി.

ലുബ്‌ന മന്‍സൂര്‍ താമസിക്കുന്ന കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവാണ് ലുബ്‌നയെ കൊലപ്പെടുത്തിയതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കാറില്‍വെച്ച് ലുബ്‌നയ്ക്ക് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറില്‍ രക്ഷപ്പെട്ടു. ഇതിനിടെ, പോലീസ് നടത്തിയ അന്വേഷണത്തില്‍ ലുബ്‌നയുടെ കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ മൃതദേഹവും ഉണ്ടായിരുന്നു. അതേസമയം, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ലുബ്‌നയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് ജോര്‍ദാന്‍ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ കാരണം യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു. ലുബ്‌നയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

Content Highlights: jordan woman lubna mansour killed in a car in sharjah uae

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented