പ്രതീകാത്മക ചിത്രം/മാതൃഭൂമി
ദുബായ്: തൊഴില്‍തട്ടിപ്പിന് ഇരയായി ദുബായില്‍ കുടുങ്ങിയ പെണ്‍കുട്ടിക്ക് 'ഓര്‍മ' തണലായി. തിരുവനന്തപുരം സ്വദേശിനിയായ യുവ സീരിയല്‍ നടിയെയാണ് ഓര്‍മ പ്രവര്‍ത്തകര്‍ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.
ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്ന ഒരു ഏജന്‍സിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയാണ് പെണ്‍കുട്ടി സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയത്. എന്നാല്‍ ദുബായില്‍ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നല്‍കുന്നതിന് പകരം ഒരു ഹോട്ടലിലെ ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടി തയ്യാറാകാതിരുന്നതോടെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
തുടര്‍ന്ന് ഓര്‍മ സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങിയത്.
ഓര്‍മ പി.ആര്‍. കമ്മിറ്റി പ്രതിനിധികള്‍ നോര്‍ക്കയുമായി ബന്ധപ്പെടുകയും നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് ദുബായ് പോലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ഓര്‍മ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേര്‍ന്ന് ഇവരെ പിന്നീട് നാട്ടിലേക്ക് അയച്ചു. നാട്ടില്‍നിന്ന് വിദേശതൊഴിലുകള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും അംഗീകൃത ഏജന്‍സികള്‍ വഴിമാത്രം അവസരങ്ങള്‍ തേടണമെന്ന് ഓര്‍മ ഭാരവാഹികള്‍, ലോകകേരള സഭാംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Content Highlights: job fraud young malayali serial actress rescued from dubai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..