ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; CPM കൗണ്‍സിലറും ഭാര്യയും അടക്കം നാലുപേര്‍ക്കെതിരേ കേസ്


പ്രതീകാത്മക ചിത്രം

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ വൈക്കം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ കെ.പി.സതീശന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്.

റിട്ട. എസ്.ഐ. വൈക്കം കാരയില്‍ മാനശേരില്‍ എം.കെ. സുരേന്ദ്രനാണ്, 4.75 ലക്ഷം രൂപ കെ.പി. സതീശനും ഭാര്യ രേണുകയും വെച്ചൂര്‍ സ്വദേശി ബിനീഷും കോട്ടയം സ്വദേശി അക്ഷയും ചേര്‍ന്ന് തട്ടിയെടുത്തെന്നുകാട്ടി ഡി.ജി.പി.ക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും വൈക്കം പോലീസിലും പരാതിനല്‍കിയത്. തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.



തന്റെ മകന് ദേവസ്വം ബോര്‍ഡില്‍ ഗാര്‍ഡായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തതെന്ന് സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നു. ആറ് ലക്ഷം രൂപ നല്‍കിയാല്‍ ജോലി തരപ്പെടുത്തിത്തരാന്‍ ആളുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.

2019 ഡിസംബറില്‍ മുന്‍കൂറായി ആവശ്യപ്പെട്ട 50,000 രൂപ, സതീശന്റെ ഭാര്യ രേണുകയ്ക്ക് അവരുടെ വീട്ടില്‍വെച്ച് നല്‍കി. 2020 ജനുവരിയില്‍ അന്നത്തെ ഒരു മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി ബിനീഷിന് ഒന്നരലക്ഷം രൂപ നല്‍കി. സുരേന്ദ്രനോട് സതീശന്‍ ഈ തുക വാങ്ങി ബിനീഷിനെ ഏല്‍പ്പിക്കുകയായിരുന്നു.

2020 ഫെബ്രുവരിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൊടുക്കാനെന്നുപറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങി. ജോലി ശരിയായിട്ടുണ്ടെന്നും കോട്ടയം സ്വദേശി അക്ഷയിന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷം നല്‍കാനും പിന്നീട് ആവശ്യപ്പെട്ടു. ബിനീഷാണ് അക്ഷയിന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയത്. 2021 മാര്‍ച്ചില്‍ ഈ തുക ബാങ്കിലൂടെയാണ് കൈമാറിയത്. പിന്നീടും പല കാരണങ്ങള്‍ പറഞ്ഞ് സതീശന്‍ പണം വാങ്ങിയെന്നും പരാതിയിലുണ്ട്.

ബിനീഷിനെയും അക്ഷയിനെയും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും ബിനീഷ് വഞ്ചിക്കുകയായിരുന്നെന്നും കെ.പി.സതീശന്‍ പറഞ്ഞു.

Content Highlights: job fraud complaint against cpm Councillor and three others in vaikkom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented