പ്രണയബന്ധം പിരിഞ്ഞതില്‍ വൈരാഗ്യം; അച്ഛനെയും കൂട്ടിവന്ന് യുവതിയെ കുത്തി യുവാവ്, അമ്മയുടെ തലക്കടിച്ചു


ആഷിഖ്, ജോൺസൺ, സുജിത്ത്

പറവൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച അമ്മയെ തലയ്ക്കടിക്കുകയും ചെയ്ത കേസില്‍ മൂന്നു പേരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിത്തൈ പൊയ്യാത്തുരുത്തി വീട്ടില്‍ ആഷിഖ് (25), ഇയാളുടെ അച്ഛന്‍ ജോണ്‍സന്‍ (48), സുഹൃത്ത് പട്ടണം ചെറിയപറമ്പില്‍ സുജിത്ത് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ആഷിഖും യുവതിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ഇരുവരുടെയും വീട്ടുകാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിക്കുകയും ഇരുവരും പിരിയുകയും ചെയ്തിരുന്നു. പ്രണയത്തകര്‍ച്ച മൂലമുള്ള വൈരാഗ്യമാണ് ആക്രമത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.



ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂവരും ഇരുചക്ര വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി. ജോണ്‍സന്‍ അസഭ്യംപറഞ്ഞ് യുവതിയുടെ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ അമ്മ തടഞ്ഞു.

ആഷിഖ് ആ സമയം അമ്മയെ ആക്രമിക്കുകയും യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബഹളം നടക്കുന്നതറിഞ്ഞ് ഓടിക്കൂടിയ അയല്‍ക്കാര്‍ക്കു നേരേയും യുവാവ് കത്തിവീശി. കൈയില്‍ കുത്തേറ്റ യുവതിക്ക് ആറു തുന്നലുകളിട്ടു.

ഇന്‍സ്പെക്ടര്‍ വി.സി. സൂരജ്, സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷെറി, എ.എസ്.ഐ.മാരായ എം.എ. ജോസി, ടി.എസ്. ഗിരീഷ്, പി.കെ. ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.

Content Highlights: jilted lover attacked woman in paravur eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented