പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെടാന്‍ ശ്രമം; ജെറ്റ് സന്തോഷിനെ വീട് വളഞ്ഞ് പിടികൂടി


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തിരുവനന്തപുരം: പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെയും പോലീസിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി രക്ഷപ്പെടുന്ന പിടികിട്ടാപ്പുള്ളി പള്ളിത്തുറ തിരുഹൃദയ ലെയ്നിലെ പുതുവല്‍ പുത്തന്‍വീട്ടില്‍ സന്തോഷിനെ (ജെറ്റ് സന്തോഷ്-45) പോലീസ് കുടുക്കിയത് ആഴ്ചകളോളം പിന്തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ക്കൊടുവില്‍.ചെമ്പഴന്തി കീരിക്കുഴി ഇന്ദിരാജിനഗറിലെ വി.കെ.എസ്. നിലയത്തില്‍ റിട്ട. എ.എസ്.ഐ. കൃഷ്ണന്‍കുട്ടിയെ 1998-ല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ സന്തോഷ് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.

ഇടയ്ക്കിടയ്ക്ക് തുമ്പ പള്ളിത്തുറയിലെ വീട്ടിലെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സന്തോഷിനെ ഷാഡോ പോലീസ് പിന്തുടര്‍ന്നിരുന്നു. പല ദിവസങ്ങളില്‍ ഇയാളെ കുടുക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല. ഒളിവിലായിരുന്ന സന്തോഷ് വീട്ടിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം മുപ്പതോളം വരുന്ന പോലീസ് ഇയാളുടെ വീട് വളഞ്ഞു.

ഇത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് തെങ്ങുവഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.

കൊല്ലപ്പെട്ട റിട്ട എ.എസ്.ഐ. കൃഷ്ണന്‍കുട്ടി കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നപ്പോള്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട സന്തോഷിനെയും കൂട്ടാളികളെയും പിടികൂടിയിരുന്നു. അതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് കേസ്. അറസ്റ്റിലായ സന്തോഷ് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് കോടതി സന്തോഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

തുമ്പ പോലീസ് 2017-ലും 2020-ലും ഇതേ രീതിയില്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ തോക്കുചൂണ്ടി രക്ഷപ്പെട്ടിരുന്നു. പോലീസ് ഗുണ്ടാ പട്ടികയില്‍പ്പെട്ട ഇയാള്‍ അട്ടക്കുളങ്ങര സബ്ജയിലിനു മുന്നില്‍ ബോംബേറില്‍ കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ എല്‍.ടി.ടി.ഇ. കബീറിന്റെ സംഘാംഗമായിരുന്നു അറസ്റ്റിലായ സന്തോഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: jet santhosh, arrest, crime news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented