ജെസ്ന
കൊച്ചി: പത്തനംതിട്ട എരുമേലി മുക്കൂട്ടുതറ സ്വദേശിനായായ കോളേജ് വിദ്യാർഥിനി ജെസ്ന മരിയയെ കാണാതായതിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷിചേരാൻ മുക്കൂട്ടുതറ സ്വദേശി ദിലീപ് മാത്യു നൽകിയ ഹർജി ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ, കേസിൽ ഇടപെടാൻ അനുവദിച്ചുകൊണ്ട് ദിലീപ് മാത്യുവിന്റെ വാദം കേൾക്കാമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു. നീതിയുടെ താത്‌പര്യം കണക്കിലെടുത്താണിത്. ഇതിനായി വാദങ്ങൾ രേഖാമൂലം നൽകാനും കോടതി നിർദേശിച്ചു.
2018 മാർച്ച് 22-നാണ് ജെസ്ന മരിയയെ കാണാനില്ലെന്ന പരാതി പിതാവ് കുന്നത്തുവീട്ടിൽ ജയിംസ് വെച്ചൂച്ചിറ പോലീസിൽ നൽകുന്നത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിെച്ചങ്കിലും ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ജെസ്നയുടെ സഹോദരൻ ജെയ് ജോണും ഹൈക്കോടതിയിൽ ഹർജി നൽകി. 2018 നവംബറിലാണ് സി.ബി.ഐ. അന്വേഷണ ഹർജി അവസാനമായി ഹൈക്കോടതി പരിഗണിച്ചത്.
കേസിൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം വേണമെന്നുമായിരുന്നു ദിലീപിന്റെ ഹർജിയിലെ ആവശ്യം. ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് കക്ഷികൾക്ക് താത്‌പര്യം ഇല്ലാതായെന്നും ദിലീപിന്റെ കക്ഷി ചേരാനുള്ള അപേക്ഷയിൽ ആരോപിച്ചിരുന്നു.
Content Highlights:jesna missing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..