'സ്വര്‍ഗത്തില്‍ വീണ്ടും കാണാം'; കട്ടിലില്‍ ചോരയില്‍ കുളിച്ച് യുവതി, കഴുത്തറുത്ത് കൊന്ന് വീഡിയോ


കട്ടിലില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തില്‍നിന്ന് പുതപ്പ് മാറ്റുന്നതും തുടര്‍ന്ന് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കാണിക്കുന്നതുമാണ് യുവാവ് പോസ്റ്റ് ചെയ്ത ആദ്യവീഡിയോയിലുള്ളത്.

അഭിജിത്തും കൊല്ലപ്പെട്ട യുവതിയും | Photo: twitter.com/thehawkeyex

ജബല്‍പുര്‍: യുവതിയെ കഴുത്തറുത്ത് കൊന്ന് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. അഭിജിത് പഡിദാര്‍ എന്നയാളെ കണ്ടെത്താനായാണ് ജബല്‍പുര്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേസമയം, ഇയാളുടെ വീഡിയോയില്‍ പറഞ്ഞിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍, ഇയാളുടെ കൂട്ടാളി സുമിത് പട്ടേല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് ജബല്‍പുര്‍ പോലീസ് അറിയിച്ചു.

നവംബര്‍ എട്ടാം തീയതിയാണ് മധ്യപ്രദേശിലെ ജബല്‍പുരിലെ റിസോര്‍ട്ടില്‍ ശില്പ ജാരിയ എന്ന 25 വയസ്സുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന അഭിജിത്തിന്റെ മുറിയിലേക്ക് ഏഴാം തീയതിയാണ് യുവതി എത്തിയത്. എന്നാല്‍ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാള്‍ റിസോര്‍ട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.



കട്ടിലില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തില്‍നിന്ന് പുതപ്പ് മാറ്റുന്നതും തുടര്‍ന്ന് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കാണിക്കുന്നതുമാണ് യുവാവ് പോസ്റ്റ് ചെയ്ത ആദ്യവീഡിയോയിലുള്ളത്. പട്‌നയില്‍നിന്നുള്ള ഒരു വ്യാപാരിയാണെന്നാണ് അഭിജിത് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത്. ജിതേന്ദ്രകുമാര്‍ എന്ന തന്റെ ബിസിനസ് പാര്‍ട്ണറുടെ നിര്‍ദേശപ്രകാരമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും വീഡിയോയില്‍ പറയുന്നു. കൊല്ലപ്പെട്ട യുവതിക്ക് താനുമായും തന്റെ പാര്‍ട്ണറുമായും ബന്ധമുണ്ടായിരുന്നു. പാര്‍ട്ണറില്‍നിന്ന് 12 ലക്ഷം രൂപയും കൈക്കലാക്കിയാണ് യുവതി ജബല്‍പുരിലേക്ക് കടന്നുകളഞ്ഞതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനുപിന്നാലെ 'പ്രിയപ്പെട്ടവളെ, നമുക്ക് സ്വര്‍ഗത്തില്‍വെച്ച് വീണ്ടും കാണാം' എന്നുപറഞ്ഞുള്ള മറ്റൊരു പോസ്റ്റും യുവാവിന്റെ സാമൂഹികമാധ്യമങ്ങളിലുണ്ട്.

നവംബര്‍ ആറിനാണ് യുവാവ് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. അന്നേദിവസം രാത്രി യുവാവ് മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. പിറ്റേദിവസം യുവതി ഇയാളെ കാണാനായി റിസോര്‍ട്ടിലെത്തി. ഉച്ചയ്ക്ക് ശേഷം ഇവര്‍ ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷമാണ് യുവാവ് മുറി പൂട്ടി റിസോര്‍ട്ടില്‍നിന്ന് കടന്നുകളഞ്ഞതെന്നും ജബല്‍പുര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവേശ് ഭാഗല്‍ പറഞ്ഞു.

വീഡിയോയില്‍ പറയുന്ന ജിതേന്ദ്രകുമാറിനെ ബിഹാറില്‍നിന്നും സുമിത്തിനെ ജബല്‍പുരില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഒളിവില്‍പോയ അഭിജിത്തിനായി മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധഭാഗങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: jabalpur resort murder case police still searching for the accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented