പുഴയില്‍ വീണത് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവോ? ദുരൂഹത, അജ്ഞാത മൃതദേഹവും പരിശോധിക്കും


പുറക്കാട്ടിരി പുഴയ്ക്ക് സമീപത്ത് പോലീസ് പരിശോധന നടത്തുന്നു

എലത്തൂർ: രണ്ടാഴ്ചമുമ്പ് പുറക്കാട്ടിരി പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീണത് സ്വർണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം.

പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മൽ ഇർഷാദ് ആണ് പുഴയിൽ വീണതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം പ്രദേശത്ത് തെളിവെടുത്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ കണ്ണൂർ പിണറായി മർഹബ വീട്ടിൽ മർസീദി(32)ൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് തെളിവെടുപ്പെന്നാണ് കരുതുന്നത്.

കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിന്റെ കൂട്ടാളിയാണ് മർസീദ്. ജൂലായ്‌ 15-ന് വൈകുന്നേരം കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ട് യുവാക്കൾ പുറക്കാട്ടിരി പഴയപാലത്തിന് താഴെ എത്തിയിരുന്നതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. ഒരാൾ പുഴയിലേക്ക് വീണതോടെ മറ്റുള്ളവർ കാറിൽ രക്ഷപ്പെടുന്നത് തൊഴിലാളികൾ കണ്ടിരുന്നു.

ഏതാനും ദിവസങ്ങൾക്കുമുമ്പ് കൊയിലാണ്ടി കടലോരത്തുനിന്ന് ലഭിച്ച അജ്ഞാതമൃതദേഹത്തിന് ഇർഷാദുമായി സാമ്യമുണ്ടെന്നുള്ള വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോൾ പ്രതികൾ സഞ്ചരിച്ച ചുവപ്പും കറുപ്പും കലർന്ന കാർ റോഡിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്.മേയ് 13-ന് ദുബായിൽനിന്ന് നാട്ടിലെത്തിയ ഇർഷാദ് 23-ന് വീട്ടിൽനിന്നും ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോയതിനുശേഷം തിരിച്ചുവന്നിരുന്നില്ല. മകനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിച്ചതോടെയാണ് സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് വ്യക്തമായത്.

പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സി.ഐ. സുഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പുറക്കാട്ടിരിയിൽ പരിശോധനനടത്തി തെളിവു ശേഖരിച്ചത്.

Content Highlights: It is suspected that the person who fell in the river was abducted by gold smuggling group

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented