ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജി.എസ്. സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്ഥന് തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്ഥന് അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്. ഇതോടെ മുഴുവന്‍ പ്രതികളും കേസില്‍നിന്ന് മോചിതരായി.
കേസില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സി.ബി.ഐ. അപ്പീല്‍ നല്‍കിയില്ല, ഇസ്രത്ത് ജഹാന് ഉള്‍പ്പെടെയുള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടത്. ഇതോടെ സി.ബി.ഐ. അപ്പീല്‍ നല്കുന്നുണ്ടോ എന്നതനുസരിച്ചാകും ഇനി കേസിന്റെ നിലനില്പ്.
2004 ജൂണിലാണ് മലയാളിയായ പ്രാണേഷ് പിള്ള ,അംജാദ് അലി റാണ, സീഷന്‍ ജോഹര്‍, ഇസ്രത്ത് ജഹാന് എന്നിവരെ അഹമ്മദാബാദില്‍വെച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. നാലുപേരും ലഷ്കര്‍-ഇ-തൊയിബ ഭീകരരാണെന്നും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നുമായിരുന്നു പോലീസിന്റെ വാദം.
Content Highlights: ishrat jahan fake encounter case cbi court discharges three more accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..