കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ച് ചാവേര്‍, താലിബാന്‍ അനുകൂല മതപണ്ഡിതനെ ഐ.എസ് കൊലപ്പെടുത്തി


റഹിമുള്ള ഹഖാനി | Photo: ANI

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ അനുകൂല മത പണ്ഡിതന്‍ ഷെയ്ഖ്‌ റഹിമുള്ള ഹഖാനിയെ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്‌. വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സിനോട് താലിബാന്‍ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ്. മുന്‍പ് പല തവണ ഹഖാനിയെ ലക്ഷ്യംവെച്ചിരുന്നു.

ഖൊറാസാന്‍ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളുടെ കടുത്ത വിമര്‍ശകനും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ പിന്തുണച്ച മതനേതാവായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ്‌ റഹിമുള്ള ഹഖാനി. കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഹഖാനി. മുന്‍പ് രണ്ട് തവണയാണ് വധശ്രമത്തില്‍ നിന്ന് ഹഖാനി രക്ഷപ്പെട്ടിട്ടുള്ളത്.

2020ല്‍ പാകിസ്താനിലെ പെഷാവാറില്‍ ഒരു സ്‌കൂളിന് നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനി അവിടെയുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെങ്കിലും അന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നു. പെഷാവാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനെ സംബന്ധിച്ച് നികത്താനാകാത്ത ഒരു നഷ്ടമാണ് ഹഖാനിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് താലിബാന്‍ നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ റോയിറ്റേഴ്‌സിനോട്‌ പ്രതികരിച്ചു.

താലിബാന്‍ ഭരണത്തെ അനുകൂലിക്കുന്ന വ്യക്തിയാണെങ്കിലും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസം സംബന്ധിച്ച് താലിബാന്‍ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയായിരുന്നില്ല ഹഖാനി. അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടുന്നതിന് സാധിക്കണമെന്നാണ് ഹഖാനി ഉന്നയിച്ചിരുന്ന ആവശ്യം.

ബിബിസിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മുന്‍പ് തന്റെ വാദത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. എല്ലാ മതഗ്രന്ഥങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണമായി ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിലോ പാകിസ്താനിലോ ഒരു സ്ത്രീക്ക് സുഖമില്ലാത്ത അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് പരിചരണവും ചികിത്സയും ആവശ്യമായി വരും. അവരെ ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതും ചികിത്സിക്കുന്നതുമാണ് നല്ലത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌.

Content Highlights: rahimullah haqqani, murder, suicide bomb, is


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented