ഇര്‍ഷാദിനെ കാറില്‍ കൊണ്ടുപോയവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കീഴടങ്ങി; നിര്‍ണായക വിവരം ലഭിച്ചേക്കും


ഇവരില്‍നിന്ന് ലഭിക്കുന്ന വിവരം ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യക്തത ലഭിക്കുന്നതില്‍ പ്രധാനമാകും.

ഇർഷാദ്,മിസ്ഫർ,ഷാനവാസ്

കല്പറ്റ/പേരാമ്പ്ര: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് വധക്കേസില്‍ കല്പറ്റ കോടതിയില്‍ കീഴടങ്ങിയ മൂന്ന് പ്രതികളെ പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വയനാട് വൈത്തിരി കൊടുങ്ങയിപറമ്പില്‍ മിസ്ഫര്‍ (28), മേപ്പാടി റിപ്പണ്‍ പാലക്കണ്ടി ഷാനവാസ് (32), കോഴിക്കോട് കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ് (37) എന്നിവര്‍ കല്പറ്റ സി.ജെ.എം. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ഇവരെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് രാത്രിയോടെ മൂവരെയും പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡിന്‍സി ഡേവിസിനു മുമ്പാകെ ഹാജരാക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കൊയിലാണ്ടി സബ്ജയിലിലേക്ക് കൊണ്ടുപോയി. കല്പറ്റ ഇന്‍സ്‌പെക്ടര്‍ സിജുവിന്റെയും എസ്.ഐ. കെ. ബിജുവിന്റെയും നേതൃത്വത്തില്‍ രണ്ടുവണ്ടി പോലീസിന്റെ സാന്നിധ്യത്തിലാണ് പ്രതികളെ കൊണ്ടുവന്നത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇര്‍ഷാദിനെ അവസാനമായി കാറില്‍ക്കൊണ്ടുപോയവരില്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോള്‍ കീഴടങ്ങിയവരിലുണ്ടെന്നാണ് സൂചന. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരം ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യക്തത ലഭിക്കുന്നതില്‍ പ്രധാനമാകും. രാവിലെ കല്പറ്റ കോടതിയിലെത്തിയ ഇവര്‍ക്ക് ഇവിടെ കീഴടങ്ങാന്‍ സാധിക്കുമോ എന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍. സുനില്‍കുമാര്‍ സംശയമുന്നയിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ അധികാരപരിധിയിലുള്ള കോടതിയിലേക്ക് പ്രതികളെ കൈമാറണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: ഇര്‍ഷാദിന്റെ മൃതദേഹം കൊയിലാണ്ടി കൊടിക്കല്‍ ബീച്ചില്‍നിന്ന് കണ്ടെത്തിയെന്നും ഇയാളെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഇര്‍ഷാദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ നഫീസ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

Content Highlights: Irshad Murder Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented