അച്ഛന്റെ കടയിലെ മൊബൈലുകള്‍ വിറ്റ് നാടുവിട്ടു; നായകനായി സിനിമ, ഒടുവില്‍ സന്യാസിവേഷത്തില്‍ പാറമടയില്‍


നിക്ഷേപങ്ങളുടെ പുകമറയിൽ പ്രവീൺ റാണ വെട്ടിച്ചത് കോടികൾ

പ്രവീൺ റാണയുടെ പുതിയ ചിത്രവും പഴയ ചിത്രവും

തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ് റാണയുടെ വളർച്ച. അച്ഛന് വീടിനടുത്ത് മൊബൈൽ റീചാർജ് കടയായിരുന്നു. പഠനശേഷം റാണ ഈ കടയുടെ നടത്തിപ്പുകാരനായി.

മകന് നല്ല ഭാവിയുണ്ടാകാൻ അച്ഛൻ‍ മൊബൈൽ വിൽപ്പനശാല ആരംഭിച്ച് റാണയെ ഏൽപ്പിച്ചു. എന്നാൽ, മൊബൈലുകൾ വിറ്റ പണവുംകൊണ്ട് റാണ വീട്ടുകാരറിയാതെ ബെംഗളൂരുവിലേക്ക്‌ വണ്ടികയറി. അവിടെ പ്രതിസന്ധികൊണ്ട് പൂട്ടാറായ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു.

പബ്ബുകൾ സ്വന്തമാണെന്ന് പ്രചരിപ്പിച്ച് പലരെക്കൊണ്ടും നിക്ഷേപമിറക്കി. ഇതിൽ നാട്ടിലെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ലാഭവും മുതലും വൈകാതെ മടക്കി നൽകിയതോടെ നിക്ഷേപകർക്ക് വിശ്വാസമായി. ഇതോടെ തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും ബാറും നിരവധി പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചു. ലാഭം കൃത്യമായി മടക്കിനൽകി.

2010-ൽ സേഫ് ആൻഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനം തുടങ്ങുംമുമ്പെ റാണയെപ്പറ്റിയുള്ള ഖ്യാതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വ്യവസായി എന്നതായിരുന്നു പ്രചാരണം. ഇത് ഫലം കണ്ടു. ഇതോടെ സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് േകാടികളുടെ നിക്ഷേപമെത്തി. ധനസമാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിലെത്തി വളർച്ചയുടെ ഗ്രാഫ് അവതരിപ്പിച്ചു. അതിനുശേഷം നാട്ടിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ കോടികളാണ് സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് എത്തിയത്. നാല് ജില്ലകളിലും കേരളത്തിനു പുറത്തുമായി 20 ശാഖകളും തുറന്നു.

ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് േചർത്ത് പ്രചോദനപ്രഭാഷകനുമായി. ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി ഈ വഴിക്കും പണം തട്ടി. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു.

റാണ നായകനായി 2020-ൽ ‘അനൻ’ എന്ന സിനിമ നിർമിച്ചെങ്കിലും റിലീസായില്ല. 2022-ൽ റാണ നായകനായി ‘ചോരൻ’ എന്ന സിനിമ നിർമിച്ച് പുറത്തിറക്കുമ്പോഴേക്കും പണമില്ലാതെ കൊടും പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പുറമേ അറിയിച്ചില്ല. ഇതിനിടെ 2022 ജനുവരി ഒന്നിന് നാലുകോടിയോളം ചെലവിട്ട് വിവാഹവും നടത്തി.

പ്രതിസന്ധി കാരണം കഴിഞ്ഞ ഒാഗസ്റ്റിൽ പകുതി ജീവനക്കാരെ നിർബന്ധിത അവധിയിൽ വിട്ടിരുന്നു. ഒക്ടോബറിലും നവംബറിലും ബാക്കി ജീവനക്കാർക്ക് പാതി ശമ്പളമാണ് നൽകിയത്. ഡിസംബറിൽ നൽകിയതുമില്ല. ഡിസംബർ 27-ന് വിളിച്ചുചേർത്ത നിക്ഷേപകസംഗമത്തിൽ റാണ പോലീസ് സുരക്ഷയിൽ എത്തിയതും ചോദ്യങ്ങൾക്കു മുന്നിൽ പതറിയതുമാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെടാനും പുകമറ സൃഷ്ടിച്ച നായകൻ ഒളിവിൽ പോകാനും കാരണം.

ദേവരായപുരത്ത് ഒളിവിൽ കഴിഞ്ഞത് സന്ന്യാസിവേഷത്തിൽ

കോയമ്പത്തൂർ : പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്തുനിന്നാണ് സേഫ് ആൻഡ് സ്ട്രോങ്‌ തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണ പിടിയിലായത്. നിറയെ പാറമടകളുള്ള സ്ഥലം. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന്‌ 15 കിലോമീറ്റർ അകലെയുള്ള ഇവിടത്തെ ഒരു പാറമടയോടു ചേർന്നാണ് കഴിഞ്ഞ അഞ്ചുദിവസം ഇയാൾ ഒളിവിൽ കഴിഞ്ഞത്.

ആളെ തിരിച്ചറിയാതിരിക്കാൻ സന്ന്യാസിയുടെ വേഷത്തിൽ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു താമസം. സേഫ് ആൻഡ് സ്‌ട്രോങ് കമ്പനിയുടെ പേരിൽ തൃശ്ശൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ കേരളമാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ ദേവരായപുരത്ത് ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു. തമിഴ് മാധ്യമങ്ങളിൽ വാർത്ത വരാത്തതിനാൽ റാണയെക്കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണിൽനിന്ന്‌ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശ്ശൂരിലെ പോലീസ്‌സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ പിന്തുടർന്നുള്ള അന്വേഷണം അറസ്റ്റിലെത്തി.

ബുധനാഴ്ച വൈകീട്ട് റാണയെ കേരള പോലീസ് അറസ്റ്റുചെയ്തത് തമിഴ്നാട് പോലീസ് അറിഞ്ഞില്ല. അതീവരഹസ്യമായാണ് കേരള പോലീസ് നീങ്ങിയത്. അറസ്റ്റുവാർത്ത പുറത്തുവന്നപ്പോഴാണ് പ്രദേശത്തുള്ളവർപോലും ഇയാൾ ഒളിച്ചുതാമസിച്ച വിവരമറിയുന്നത്.

Content Highlights: investment fraud Praveen Rana arrested at Pollachi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented