പാലക്കാട്ട് കള്ളിനു കോഴ വ്യാപകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

പാലക്കാട്: കള്ളുവ്യവസായവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റുന്ന ഓഫീസുകള്‍ പാലക്കാട് മേഖലയില്‍ ഏറെയുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്.

പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍നിന്ന് 10.24 ലക്ഷം രൂപയുടെ കോഴപ്പണം പിടികൂടിയ സംഭവത്തെത്തുടര്‍ന്നുനടന്ന വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുപറയുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 14 എക്‌സൈസ് ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഐ.ബി.ഓഫീസ്, പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയില്‍ ഇത്തരം ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ഇടപാടുകളുണ്ടായി. കള്ളുഷാപ്പ് ലൈസന്‍സികള്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെടുത്ത രേഖകളുടെ കൂട്ടത്തില്‍ പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ സന്തോഷ് കുമാര്‍, ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ശ്യാംജിത്ത് എന്നിവരുടെ പേരുകളുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ലൈസന്‍സ് പുതുക്കല്‍ കഴിഞ്ഞ് പണംകൈമാറല്‍
:കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കല്‍ സമയപരിധി മേയ് 15-ന് അവസാനിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ തുകയുടെ വിഹിതമാണ് 16-ന് പാലക്കാട്ട് എത്തിച്ചതെന്നും സംശയമുയര്‍ന്നിരുന്നു. വിവിധ ജില്ലകളിലേക്ക് പാലക്കാട്ടുനിന്നു കള്ളുകൊണ്ടുപോകാനുള്ള പെര്‍മിറ്റിന് ലീറ്ററിന് 12 രൂപവീതം നാല് എക്‌സൈസ് ഓഫീസുകളില്‍ വാങ്ങുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഷാപ്പുകളുടെ പെര്‍മിറ്റ് പുതുക്കല്‍ നടക്കുന്നത്.

വിവിധ ഓഫീസുകളിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് കാടാങ്കോട് ജങ്ഷനില്‍ പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ നൂറുദ്ദീന്‍ വിജിലന്‍സിന്റെ പിടിയിലായത്.

2021 നവംബറില്‍ ചിറ്റൂര്‍ എക്‌സൈസ് സി.ഐ. ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ചില ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാലുപേരെ സ്ഥലംമാറ്റുകയുമുണ്ടായി. 2021 ജൂലായില്‍ നടന്ന അണക്കപ്പാറ സ്പിരിറ്റ് കേസില്‍ പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറടക്കം 13 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ പലരും അടുത്തിടെയാണ് സര്‍വീസില്‍ തിരിച്ചെത്തിയത്.

Content Highlights: Investigation report saysBribery for toddy in Palakkad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented