#കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ മൃതദേഹ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് മുമ്പിൽ കൂടി നിൽക്കുന്ന പ്രവർത്തകർ, ഇൻസെറ്റിൽ കൊല്ലപ്പെട്ട സുബൈർ | Photo: പി.പി.രതീഷ്/മാതൃഭൂമി
പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകക്കേസില്‍ അന്വേഷണം മറ്റൊരു കേസിലെ പ്രതികളെ കേന്ദ്രീകരിച്ച്. എസ്.ഡി.പി.ഐ പ്രവര്ത്തകന് സക്കീറിനെ വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഒരു മാസം മുന്‍പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സുദര്ശന്, ശ്രീജിത്ത്, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നാണ് പുറത്തുവരുന്ന വിവരം.
2021 നവംബറില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പകപോക്കലാണെന്നും രാഷ്ട്രീയ കൊലപാതകമാണ് എലപ്പുള്ളിയില്‍ നടന്നതെന്നുമാണ് എഫ്.ഐ.ആര്. കേസില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം.
മൂന്ന് സിഐമാര്‍ ഉള്‍പ്പെട്ടതാണ് സംഘം. സഞ്ജിത്ത് കൊലക്കേസില്‍ പ്രതികളെ പിടികൂടാന്‍ കാലതാമസമുണ്ടായതാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംഭവിച്ചത് പോലെ ഇനിയും ഒരു പകപോക്കലോ അക്രമസംഭവമോ ഉണ്ടാകാതിരിക്കാന്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ക്രമീകരണമൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദേശം കൈമാറിയിട്ടുണ്ട്. അതേസമയം കൊലപാതകി സംഘം ഉപയോഗിച്ച കാറുകളിലൊന്ന് സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു.
കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലാണെന്നും 25,000 രൂപയോളം വേണ്ടിവരുമെന്നും സഞ്ജിത്ത് തന്നോട് പറഞ്ഞിരുന്നു. പണം കൈവശമുണ്ടോയെന്ന് ചോദിച്ചെങ്കിലും അപ്പോള്‍ തന്റെ കയ്യില്‍ ഇല്ലായിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ട ശേഷം പിന്നീട് കാറിനെ കുറിച്ച് അന്വേഷിച്ചില്ല. ആ ഒരു സംഭവത്തിന് ശേഷമുണ്ടായ മാനസികമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മുക്തയായി വരുമ്പോഴാണ് പുതിയ പ്രശ്നങ്ങളെന്നും അര്‍ഷിക പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെട്ട ശേഷം വാഹനത്തെ കുറിച്ച് അന്വേഷിച്ചില്ലെന്നാണ് അച്ഛന് അറുമുഖനും പറഞ്ഞിരുന്നത്.
Content Highlights: investigation on subair murder case towards the accused of zakir murder attempt case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..