ബൈക്ക് മോഷ്ടിച്ചാല്‍ പിന്നെ മാല പൊട്ടിക്കല്‍; അന്തസ്സംസ്ഥാന മോഷണക്കേസുകളിലെ പ്രതി പിടിയില്‍


സലാം

രാമനാട്ടുകര: മോഷ്ടിച്ച മോട്ടോര്‍സൈക്കിളിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവാക്കിയ ആള്‍ പിടിയില്‍. ഫറോക്ക് മണ്ണാര്‍പാടം കക്കാടുപറമ്പ് പുറ്റേക്കാട് സലാം എന്ന സലാം (42) നെയാണ് കോഴിക്കോട് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും (കാവല്‍) ഫറോക്ക് പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ഈയടുത്ത ദിവസങ്ങളിലായി ജില്ലയിലെ നടക്കാവ്, ഫറോക്ക്, ചേവായൂര്‍, മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ പോലീസ്സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇതിനെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. കാമറാദൃശ്യങ്ങളില്‍ നിന്നാണ് പ്രതി സലാം ആണെന്ന് തിരിച്ചറിഞ്ഞത്.

കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്ന് പാഷന്‍ പ്ലസ് ബൈക്ക് മോഷ്ടിച്ചു. മലാപ്പറമ്പ് ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ബൈക്കും മോഷ്ടിച്ചിരുന്നു. മറ്റൊരു ദിവസം രാമനാട്ടുകര ബൈപ്പാസില്‍നിന്ന് മൂന്നുപവനുള്ള മാലയാണ് പ്രതി പൊട്ടിച്ചുകടന്നുകളഞ്ഞത്. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്ന സലാം വീണ്ടും തിരിച്ചുവന്ന് തേഞ്ഞിപ്പലത്തുനിന്ന് നാലരപ്പവന്‍ സ്വര്‍ണമാലയും കവര്‍ന്നു.

വളാഞ്ചേരിയില്‍നിന്ന് ബോലേറോ, വെസ്റ്റ്ഹില്‍ നിന്ന് പിക്കപ്പ് ലോറി, തൃത്താലയില്‍നിന്ന് ദോസ്ത് ലോറി എന്നിവ മോഷണം നടത്തിയത് താനാണെന്ന് സലാം പോലീസിനോട് സമ്മതിച്ചു.

പിന്തുടര്‍ന്നുവരുന്ന പോലീസില്‍നിന്ന് രക്ഷപ്പെടാനും പിടിക്കപ്പെടാതിരിക്കാനും സലാം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും പരമാവധി ക്യാമറകളെ ഒഴിവാക്കുകയുമായിരുന്നു. ജില്ലയില്‍നിന്ന് കാണാതായിട്ടുള്ള മറ്റു വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്.

മോഷ്ടിച്ച വാഹനങ്ങളുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങുകയാണ് ഇയാളുടെ രീതി. തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയിരുന്ന ആളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

മുമ്പ് വിവിധ കേസുകളില്‍ പിടിയിലായ സലാം രണ്ടുമാസംമുമ്പാണ് ജയില്‍മോചിതനായതെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എം. സിദ്ദീഖ് പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, ഫറോക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. ബാലചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. ഷൈജു, പി. സജുകുമാര്‍ എന്നിവരടങ്ങിയതാണ് അന്വേഷണസംഘം.

Content Highlights: inter state theft case accused arrested in kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented