സുരേഷിൽനിന്ന് പിടിച്ചെടുത്ത കളിത്തോക്കും മുഖംമൂടിയും കത്തിയും
തിരുപ്പൂര്‍: മുഖമ്മൂടിയണിഞ്ഞ് കളിത്തോക്കുമായി ബാങ്കില്‍ അതിക്രമിച്ചുകയറി, കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആലങ്കിയം ഗ്രാമത്തിലെ ജെ. സുരേഷിനെയാണ് (19) ആലങ്കിയം പോലീസ് അറസ്റ്റുചെയ്തത്. ആക്രിസാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ടൈംബോംബും ചെറിയ ഒരു കത്തിയും പിടിച്ചെടുത്തു.
കാനറാ ബാങ്കിന്റെ ആലങ്കിയത്തുള്ള ശാഖയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് കവര്‍ച്ചശ്രമമുണ്ടായത്. ജീവനക്കാരും ബാങ്കിലെത്തിയവരും യുവാവിനെ പിടികൂടുകയായിരുന്നു.
ഒരു സിനിമയില്‍ കണ്ട ബാങ്ക് കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ അനുകരിക്കുകയായിരുന്നെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ സുരേഷ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.
Content Highlights: Inspired by movie, man attempts bank robbery arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..