ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ബംഗ്ലാദേശികള്‍ വിദേശത്തേക്ക്, വന്‍ മനുഷ്യക്കടത്ത്; കൊച്ചിയിലും റാക്കറ്റ്


കെ.ആര്‍. അമല്‍

ബംഗ്ലാദേശികള്‍ക്ക് ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് വിസ ലഭിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ഇതാണ് ഇന്ത്യക്കാരെന്ന വ്യാജേന വിസയും പാസ്‌പോര്‍ട്ടും സംഘടിപ്പിച്ച് ഇവരെ കടത്തുന്നതിനായുള്ള പ്രാധാന കാരണം. ഇന്ത്യക്കാരെന്ന വ്യാജേന എത്തിയാല്‍ ബംഗ്ലാദേശിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ലഭിക്കും. കൂടെ പരിഗണനയും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/മാതൃഭൂമി

കൊച്ചി: ബംഗ്ലാദേശികളെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വിമാനത്താവളം വഴി വിദേശത്തെത്തിക്കുന്ന റാക്കറ്റിന്റെ പ്രവര്‍ത്തനം കൊച്ചിയിലും. എറണാകുളം റൂറല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ നാലു ബംഗ്ലാദേശികളെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്. ബംഗ്ലാദേശുകാരനായ കൊച്ചിയിലെ ഏജന്റിനെയടക്കം പിന്നാലെ പോലീസ് പിടികൂടി.

ബംഗ്ലാദേശികള്‍ക്ക് ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് വിസ ലഭിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ഇതാണ് ഇന്ത്യക്കാരെന്ന വ്യാജേന വിസയും പാസ്‌പോര്‍ട്ടും സംഘടിപ്പിച്ച് ഇവരെ കടത്തുന്നതിനായുള്ള പ്രാധാന കാരണം. ഇന്ത്യക്കാരെന്ന വ്യാജേന എത്തിയാല്‍ ബംഗ്ലാദേശിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ലഭിക്കും. കൂടെ പരിഗണനയും. ഇതെല്ലാം മാഫിയയുടെ പ്രവര്‍ത്തനം തഴച്ചുവളരാന്‍ കാരണമായി.ബംഗ്ലാദേശ് സ്വദേശിക്കെതിരേ മുംബൈ വിമാനത്താവളത്തില്‍ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളും സംഘവും നെടുമ്പാശ്ശേരിവഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ നോട്ടീസ് കുരുക്കായി. പരിശോധനയില്‍ ഇയാളെയും കൂടെവന്ന മൂന്ന് ബംഗ്ലാദേശികളെയും ഇമിഗ്രേഷന്‍ വിഭാഗം കഴിഞ്ഞമാസം പിടികൂടി എറണാകുളം റൂറല്‍ പോലീസിന് കൈമാറി.ഇവരെ ചോദ്യംചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കടത്തുസംഘത്തക്കുറിച്ച് വിവരംലഭിച്ചത്. ഇവരെ കൊച്ചിവഴി കടത്താന്‍ സഹായിച്ച ഏജന്റ് മുഹമ്മദ് അബ്ദുള്‍ ഷുക്കൂറിനെ (32) പോലീസ് പിടികൂടി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ കഴിയുന്ന ബംഗ്ലാദേശിയായിരുന്നു ഷുക്കൂര്‍.മംഗളൂരു വിമാനത്താവളംവഴി രണ്ടുപേരെ കടത്താന്‍ ശ്രമിക്കവെയാണ് അറസ്റ്റിലാകുന്നത്.

മാര്‍ച്ച് മുതല്‍ അഞ്ചുമാസ കാലയളവില്‍ 25-നും 35-നും ഇടയില്‍ ബംഗ്ലാദേശികളെ കൊച്ചി വിമാനത്താവളംവഴി കടത്തിയവിവരം ഷുക്കൂര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

ബംഗാളില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡും ഇതുവഴി ഇന്ത്യന്‍ പാസ്‌പോര്‍ട്ടും നേടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ബംഗ്ലാദേശികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അന്വേഷണം ഏജന്റുമാരിലേക്ക്....

കൊച്ചി: കൊച്ചി വിമാനത്താവളം വഴി ബംഗ്ലാദേശികളെ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ വിദേശത്തെത്തിച്ച സംഭവത്തില്‍ അന്വേഷണം ഏജന്റുമാരിലേക്ക്. ഗള്‍ഫിലിരുന്ന് വിസ അടക്കം തയ്യാറാക്കി നല്‍കിയ ഏജന്റിനും ബംഗാള്‍ വഴി കൊച്ചിയിലേക്ക് ബംഗ്ലാദേശികളെ എത്തിക്കുന്ന ഏജന്റിനും പിന്നാലെയാണ് അന്വേഷണം.

കൊച്ചിയില്‍ താമസിച്ചു പ്രവര്‍ത്തനം നടത്തിയിരുന്ന ഏജന്റ് മുഹമ്മദ് അബ്ദുള്‍ ഷുക്കൂറിന്റെ (32) അറിവില്‍ മാത്രം അഞ്ചുമാസത്തിനിടെ 25-നും 35-നും ഇടയില്‍ ബംഗ്ലാദേശികളെ കടത്തിയതായാണ് വിവരം. മുന്‍ മാസങ്ങളില്‍ മാഫിയ നടത്തിയ മനുഷ്യക്കടത്തിനെ കുറിച്ച് ഷുക്കൂറിന് അറിവില്ല. ഇതു സംബന്ധിച്ച് വിശദ വിവരം ലഭിക്കണമെങ്കില്‍ മറ്റ് ഏജന്റുമാരെ കൂടി കണ്ടെത്തണം.

ഗള്‍ഫില്‍ വിസ തയ്യാറാക്കി നല്‍കുന്ന ഏജന്റിനെ കണ്ടെത്താനായാല്‍ എത്ര ബംഗ്ലാദേശികള്‍ക്ക് ഇന്ത്യക്കാരെന്ന വ്യാജേന വിസ ശരിയാക്കി നല്‍കിയെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതോടൊപ്പം കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് ബംഗ്ലാദേശികളെ എത്തിക്കുന്ന ആളെ പിടികൂടാനായാല്‍ കൊല്‍ക്കത്ത മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും. ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കുന്നത് കൊല്‍ക്കത്തയില്‍നിന്നാണ്.

ഇതിനാല്‍ ബംഗാളില്‍ എത്തി വിശദ അന്വേഷണം നടത്താനായുള്ള തയ്യാറെടുപ്പിലാണ് എറണാകുളം റൂറല്‍ പോലീസ് ജില്ലാ ക്രൈം ബ്രാഞ്ച്.

ഷുക്കൂറിനെ ചോദ്യം ചെയ്തതില്‍നിന്ന് കൊല്‍ക്കത്ത മാഫിയ തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സ്ത്രീകളെ കയറ്റി അയച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. വിസയ്ക്കായി രേഖകളിലടക്കം തിരിമറി നടത്തിയിരുന്നു. ഇത്തരത്തില്‍ കയറ്റി അയയ്ക്കാനിരുന്ന സ്ത്രീകളെയും ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി. പത്താംതരം യോഗ്യത പോലും ഇല്ലാത്തവരെയാണ് സംഘം പ്രധാനമായും കയറ്റി അയച്ചിരുന്നത്.

Content Highlights: indian passport for bangladesh natives human trafficking racket in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented