ബലേഷ് ധൻഖർ | Photo: twitter.com/davenewworld_2 & https://www.facebook.com/balesh.baba
മെൽബൺ: അഞ്ച് കൊറിയൻ സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് നൽകിയതിന് ശേഷം അഞ്ച് കൊറിയൻ വനിതകളെ ഇയാൾ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് സിഡ്‌നി കോടതിയുടെ കണ്ടെത്തൽ. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുൻ നേതാവായിരുന്നു ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അലാറാം ക്ലോക്കിൽ ഒളിപ്പിച്ച ക്യാമറയിലും ഫോണിലും ഇയാൾ തന്റെ ലൈംഗികാതിക്രമങ്ങൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്.
ധൻഖറിനെതിരായി ചുമത്തിയിരിക്കുന്ന എല്ലാ വകുപ്പുകളനുസരിച്ചും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിൽ തുടരാൻ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചു. മെയ് മാസത്തിൽ വിചാരണ തുടരുമെന്നാണ് വിവരം. വർഷാവസാനം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
2018-ൽ ധൻഖറിന്റെ മറ്റ് സ്ത്രീകളുമൊത്തുള്ള വീഡിയോകൾ പോലീസ് കണ്ടെത്തിയിരുന്നു. വീഡിയോകൾ ഓരോ കൊറിയൻ വനിതകളുടെ പേര് നൽകി ഫോൾഡറിൽ സൂക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലുള്ള സ്ത്രീകളുടെ ദൃശ്യങ്ങളടക്കം ഇദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
Read More: കൊറിയന്‍ യുവതികളോട് താത്പര്യം; ക്ലോക്കില്‍ ഒളിക്യാമറ; സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍
Content Highlights: Indian Man Drugged Raped 5 Korean Women In Australia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..