Photo: twitter.com/MercedSheriff
കാലിഫോര്‍ണിയ: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായി യു.എസില്‍ വ്യാപക തിരച്ചില്‍. കാലിഫോര്‍ണിയയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാലംഗ കുടുംബത്തെ കണ്ടെത്താനാണ് അധികൃതര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക് ധരിച്ച രണ്ടുപേരുടെ ചിത്രങ്ങളാണ് മെഴ്‌സെഡ് കൗണ്ടി അധികൃതര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇന്ത്യന്‍ വംശജരായ ജസ്ദീപ് സിങ്(36) ഭാര്യ ജസ്ലീന്‍ കൗര്‍(27) ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍ അരൂഹി ദേരി, ബന്ധുവായ അമന്‍ദീപ് സിങ്(39) എന്നിവരെയാണ് തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അതിനിടെ, അമന്‍ദീപ് സിങ്ങിന്റെ ട്രക്ക് കത്തിനശിച്ച നിലയില്‍ മെര്‍സെഡിന്റെ പ്രാന്തപ്രദേശത്ത് കണ്ടെത്തിയിരുന്നു.
നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. തട്ടിക്കൊണ്ടുപോയവരോ മറ്റോ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. അതേസമയം, കുടുംബത്തെ തട്ടിക്കൊണ്ടുപോയവര്‍ അപകടകാരികളാണെന്നും ഇവര്‍ ആയുധധാരികളാകാമെന്നുമാണ് പോലീസ് പറയുന്നത്. അതിനാല്‍ തന്നെ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടാല്‍ പൊതുജനങ്ങള്‍ ഇവരെ നേരിട്ട് സമീപിക്കരുതെന്നും '911' എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നുമാണ് പോലീസിന്റെ അഭ്യര്‍ഥന.
Content Highlights: indian family kidnapped in usa search operations continues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..