മകനുമായി പിരിയുന്നതില്‍ തര്‍ക്കം; യു.എസില്‍ മരുമകളെ വെടിവെച്ചുകൊന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍


സീതൽ സിങ് ദോസാഞ്ച് | Photo tweeted by @SJPD_PIO

സാന്‍ ഫ്രാന്‍സിസ്‌കോ: മരുമകളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. 74-കാരനായ സീതൽ സിങ് ദോസാഞ്ച് ആണ് പിടിയിലായത്. മകനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള മരുമകളുടെ തീരുമാനത്തിലുള്ള അമർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാള്‍മാര്‍ട്ട് ജീവനക്കാരിയായ മരുമകൾ ഗുര്‍പ്രീത് കൗളിനെ സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വാള്‍മാര്‍ട്ടിന്റെ സാന്‍ ജോസ് ശാഖയിലെ ജോലിക്കാരിയായിരുന്നു ഗുര്‍പ്രീത് കൗര്‍.

പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അമ്മാവനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗുർപ്രീതിന് നേരെ ആക്രമണമുണ്ടായത്. സീതൽ ​ഗുർപ്രീതിനെ അന്വേഷിച്ച് അവിടെ എത്തിയതായി ​ഗുർപ്രീത് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതായും അതില്‍ ഗുര്‍പ്രീത് ഭയപ്പെട്ടിരുന്നതായും അമ്മാവന്‍ പോലീസിന് മൊഴി നല്‍കി. 150 കിലോമീറ്റർ ഡ്രൈവ് ചെയ്താണ് സീതൽ തന്നെ തിരഞ്ഞെത്തിയതെന്ന് ​ഗുർപ്രീത് അമ്മാവനോട് പറഞ്ഞിരുന്നു. ജോലിക്കിടയിലെ ഇടവേളയിൽ കാറിലെത്തി വിശ്രമിക്കുന്ന തന്റെ അടുത്തേക്ക് സീതൽ വരുന്നുണ്ടെന്ന് ഗുര്‍പ്രീത് പറഞ്ഞതായി അമ്മാവന്‍ പോലീസിന് മൊഴി നൽകി. അതിന് ശേഷം ഫോൺ ബന്ധം വേർപെട്ടതായും അദ്ദേഹം പറഞ്ഞു.പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം കൂടെ ജോലി ചെയ്യുന്നയാളാണ് ഗുര്‍പ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഫ്രെൻകോയിലെ വീട്ടിൽ നിന്നാണ് സീതലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് വെടിവെക്കാനുപയോ​ഗിച്ച തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സീതലും മകനും ഫ്രെൻകോയിലും ​ഗുർപ്രീത് സാൻ ജോസിലുമാണ് താമസിച്ചിരുന്നത്.

സിതൽ മരുമകളുടെ കാറിനടുത്തേക്ക് വാഹനം ഓടിച്ചു പോവുന്ന സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട സീതൽ സാന്‍ ജോസിലെ ജയിലിലാണുള്ളത്.

Content Highlights: Indian-American Man, Kills Daughter-In-Law, San Francisco, US, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented