അലക്സ് ആംബ്രോസ് |ഫോട്ടോ:TWITTER
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ അണ്ടര്‍17 ടീമിന്റെ സഹ പരിശീലകന് അലക്സ് ആംബ്രോസിനെ പുറത്താക്കി. ലൈംഗിക അതിക്രമത്തിന്റെ പേരിലാണ് നടപടി. അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടം വഹിക്കുന്ന സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അംഗമായ എസ്.വൈ.ഖുറേഷി ഇക്കാര്യം സ്ഥരീകരിച്ചു. അലക്സ് ആംബ്രോസിനെതിരായ തുടര്‍ നടപടികള്‍ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 30-നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സംഭവത്തെ കുറിച്ച് പ്രസ്താവന ഇറക്കിയത്. എന്നാല്‍ കുറ്റകൃത്യത്തിന്റെ സ്വാഭാവം സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ല.
'നിലവില്‍ യൂറോപ്പ് സന്ദര്‍ശനം നടത്തുന്ന അണ്ടര്‍ 17 വനിതാ ടീമില്‍ ഒരു മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കില്ലായ്മയക്ക് ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും. പ്രാരംഭ നടപടി എന്ന നിലയില്‍ കുറ്റരോപിതനെ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഇത് സംബന്ധിച്ച വ്യക്തിയോട് ടീമുമായുള്ള എല്ലാ സമ്പര്‍ക്കങ്ങളും അവസാനിപ്പിച്ച് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നാട്ടിലെത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും' അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഒക്ടോബറില്‍ അണ്ടര്‍17 ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ ആതിഥ്യം വഹിക്കാനിരിക്കെയാണ് ഈ സംഭവം. ഭുവനേശ്വര്‍, ഗോവ, നവി മുംബൈ എന്നീ മൂന്ന് നഗരങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുക. യുഎസ്എ, മൊറോക്കോ, ബ്രസീല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..