ആദായനികുതി വകുപ്പിന്റെ റെയ്ഡ്, പിടിച്ചത് 390 കോടിയുടെ സ്വത്ത്; പണം എണ്ണിതീര്‍ക്കാന്‍ 13 മണിക്കൂര്‍


56 കോടി രൂപ പണമായി മാത്രം റെയ്ഡില്‍ പിടിച്ചെടുത്തു. 13 മണിക്കൂര്‍ സമയമെടുത്താണ് ഉദ്യോഗസ്ഥര്‍ ഇത് എണ്ണിതീര്‍ത്തത്. 32 കിലോ സ്വര്‍ണവും 14 കോടി രൂപയുടെ വജ്രങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

Photo: Twitter.com/ANI

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 390 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജല്‍ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ വിവിധ കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിലാണ് കോടികളുടെ ബിനാമി ഇടപാടുകളും കണക്കില്‍പ്പെടാത്ത സ്വത്തുക്കളും കണ്ടെത്തിയത്.



56 കോടി രൂപ പണമായി മാത്രം റെയ്ഡില്‍ പിടിച്ചെടുത്തു. 13 മണിക്കൂര്‍ സമയമെടുത്താണ് ഉദ്യോഗസ്ഥര്‍ ഇത് എണ്ണിതീര്‍ത്തത്. 32 കിലോ സ്വര്‍ണവും 14 കോടി രൂപയുടെ വജ്രങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബിനാമി ഇടപാടുകളുടെ രേഖകളും മറ്റുചില ഡിജിറ്റല്‍ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

സ്റ്റീല്‍, വസ്ത്രനിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ ഗ്രൂപ്പുകളുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്.

അഞ്ച് സംഘങ്ങളായി 260 ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ പങ്കെടുത്തത്. ഏകദേശം 120-ഓളം വാഹനങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.

Content Highlights: income tax raid in maharashtra seized assets worth 390 crores


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented