വിവാഹത്തിനെത്തിയ യുവാവ് കെട്ടിടത്തില്‍നിന്നു വീണുമരിച്ച സംഭവം; സുഹൃത്തുക്കളായ 3 പേര്‍ അറസ്റ്റില്‍


1 min read
Read later
Print
Share

വിവാഹച്ചടങ്ങുകള്‍ നടക്കുന്നുവെന്നും മൂവരും ചേര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നും പറഞ്ഞ് ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം ഷിബുവിനെ ഓട്ടോയില്‍ കയറ്റി വീട്ടില്‍ എത്തിച്ചു. കൈയില്‍ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിയിരുന്നില്ല.

പിടിയിലായ പ്രതികൾ, മരിച്ച ഷിബു

വെഞ്ഞാറമൂട്: വിവാഹത്തിനെത്തിയ യുവാവ് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ അറസ്റ്റില്‍. പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണുഭവനില്‍ വിഷ്ണു(30), കടകംപള്ളി വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്‍(25), ആനയറ ഈറോഡ് കുന്നില്‍ വീട്ടില്‍ നിധീഷ്(21) എന്നിവരാണ് അറസ്റ്റിലായത്. കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു(31) ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരിച്ച ഷിബുവും അറസ്റ്റിലായ മറ്റു പ്രതികളും. വിവാഹദിവസം രാത്രിയില്‍ നാലുപേരും ചേര്‍ന്ന് വിവാഹവീടിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറിയിരുന്ന് മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില്‍ ഷിബു കാല്‍വഴുതി നിലത്ത് വീഴുകയും സാരമായി പരിക്കേല്ക്കുകയും ചെയ്തു. അറസ്റ്റിലായ മൂവരും ചേര്‍ന്ന് ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോവുകയും ചെയ്തു.

മെഡിക്കല്‍ കോളേജില്‍ പരിശോധിച്ച ഡോക്ടര്‍ സ്‌കാനിങ്ങിനും എക്സ്റേയ്ക്കും നിര്‍ദേശിച്ചു. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ നടക്കുന്നുവെന്നും മൂവരും ചേര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നും പറഞ്ഞ് പുലര്‍ച്ചെ മൂന്നു മണിയോടെ ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം ഷിബുവിനെ ഓട്ടോയില്‍ കയറ്റി വീട്ടില്‍ എത്തിച്ചു. കൈയില്‍ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിയിരുന്നില്ല.

തുടര്‍ന്ന് രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടത്.

Content Highlights: incident where a young man fell from a building and died; three friends arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SAVAD CASE KSRTC FLASHING

2 min

നഗ്നതപ്രദര്‍ശിപ്പിക്കുന്നവര്‍ക്കും പൂമാലയിട്ട് സ്വീകരണം; ചെയ്തത് മഹത് കാര്യമാണോയെന്ന് പരാതിക്കാരി

Jun 4, 2023


newly wed couple death

1 min

വിവാഹപ്പിറ്റേന്ന് ദമ്പതിമാർ മുറിയിൽ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടംറിപ്പോർട്ട്, ദുരൂഹത

Jun 4, 2023


girl

2 min

സിനിമാനടിയാക്കണം, 16-കാരിയെ നിര്‍ബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിച്ച് അമ്മ; ഉപദ്രവം

Jun 4, 2023

Most Commented