ബീഡിയുടെ മണം അസ്വസ്ഥതയുണ്ടാക്കി, പിന്നാലെ തര്‍ക്കം; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു


കുഞ്ഞിമുഹമ്മദ്, നഫീസ

മഞ്ചേരി: വീട്ടുമുറ്റത്തു നിന്ന് പുകവലിച്ചതിനെച്ചൊല്ലി ദന്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട് വടക്കുംമുറി പാലച്ചോട് വെളുത്തേതൊടിവീട്ടില്‍ നഫീസയെ (54) പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച രാവിലെ 10.45-നാണ് സംഭവം. കുഞ്ഞിമുഹമ്മദ് പുകവലിക്കുന്നതിനിടെ അതിന്റെ മണം അസ്വസ്ഥതയുണ്ടാക്കുന്നതായി പറഞ്ഞ് നഫീസ ദേഷ്യപ്പെട്ടു. ഇവര്‍ ബീഡി പിടിച്ചുവലിക്കാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. കുഞ്ഞിമുഹമ്മദ് വടിയെടുത്ത് നഫീസയെ അടിച്ചു.



പ്രകോപിതയായ നഫീസ, വീട്ടില്‍ പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് കുഞ്ഞിമുഹമ്മദിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവസമയത്ത് മകന്‍ നിയാസ് വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ പിതാവ് കുത്തേറ്റുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ നാട്ടുകാരുമായി ചേര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. പിന്നില്‍നിന്നുള്ള ശക്തമായ കുത്തില്‍ കുഞ്ഞിമുഹമ്മദിന്റെ വലതു കക്ഷത്തിലൂടെ കത്തി മുന്‍ഭാഗത്തേക്ക് തുളച്ചുകയറി.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബാര്‍ബര്‍ തൊഴിലാളിയായിരുന്നു കുഞ്ഞിമുഹമ്മദ്. മക്കള്‍: നാദിയ, നിയാസ്, നാഷിദ്, നാദിര്‍ഷ. മരുമകന്‍: ജാഫര്‍ പാണ്ടിക്കാട്. സഹോദരങ്ങള്‍: ആമിന, അഫ്സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മര്‍, മുഹമ്മദ്, അഷ്റഫ്, അബൂബക്കര്‍, ഖദീജ.

Content Highlights: Incident of wife stabbing husband-dispute over smoking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented