എസ്.അമിത്കുമാർ, ആർ.അമിത്കുമാർ,അമിത്, സുലൈമാൻ
കോയമ്പത്തൂര്‍: കേന്ദ്ര വനംമന്ത്രാലയത്തിന്റെ കീഴിലുള്ള ഫോറസ്റ്റ് ജെനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കായി ആള്‍മാറാട്ടം നടത്തി രേഖാപരിശോധനയ്ക്ക് ഹാജരായ നാലുപേരെ അറസ്റ്റ് ചെയ്തു. ഹരിയാണ സ്വദേശികളായ ആര്‍. അമിത്കുമാര്‍ (30), എസ്. അമിത്കുമാര്‍ (26), അമിത് (23), സുലൈമാന്‍ (25) എന്നിവരെയാണ് സായിബാബകോളനി പോലീസ് അറസ്റ്റ് ചെയ്തത്.
വനംഗവേഷണ കേന്ദ്രത്തില്‍ ഗ്രൂപ്പ് സി കാറ്റഗറിയിലുള്ള ജോലിക്കായി കഴിഞ്ഞമാസം നാലിന് മത്സരപരീക്ഷ നടത്തിയിരുന്നു. അപേക്ഷ നല്‍കിയവരില്‍ 70 ശതമാനംപേര്‍ പരീക്ഷയെഴുതിയിരുന്നില്ല. 289 പേരാണ് പരീക്ഷയെഴുതിയത്. എല്ലാവരുടെയും ഫോട്ടോയും വീഡിയോയും സൂക്ഷിച്ചിരുന്നു.
എഴുത്തുപരീക്ഷയില്‍ വിജയിച്ചവര്‍ക്കായി തിങ്കളാഴ്ച സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയിരുന്നു. പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയ നാലുപേരുടെയും രേഖകള്‍ പരിശോധിക്കുന്നതിനിടെ പരീക്ഷാസമയത്ത് ഹാജരാക്കിയ ഫോട്ടോയും അഭിമുഖത്തിന് വന്നവരും തമ്മില്‍ ബന്ധമില്ലാതെവന്നപ്പോള്‍ അധികൃതര്‍ക്ക് സംശയമായി. വീഡിയോ പരിശോധിച്ചപ്പോഴും ഇത് തെളിഞ്ഞു. ഇതോടെ നാലുപേരോടും ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അധികൃതര്‍ ആവശ്യപ്പെട്ടു.
പക്ഷേ, നാലുപേര്‍ക്കും അതിന് കഴിഞ്ഞില്ല. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ കഴിയാത്ത ഇവര്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയത് ആള്‍മാറാട്ടം നടത്തിയതുമൂലമാണെന്ന് തെളിഞ്ഞതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ. കുഞ്ഞിക്കണ്ണന്‍ സായിബാബപോലീസിന് പരാതിനല്‍കി. പോലീസെത്തി നാലുപേരെയും കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടം നടത്തിയതിനും വഞ്ചിച്ചതിനും നാലുപേര്‍ക്കുമെതിരേ കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Content Highlights: impersonation for job in ifgtb coimbatore four arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..