Screengrab: Mathrubhumi News
തൊടുപുഴ: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മസാജിങ് സെന്ററില്‍ പോലീസ് പരിശോധന. മസാജിനെത്തിയ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടി. ഉടമയ്‌ക്കെതിരേ കേസെടുത്തു. ഇയാളെ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ തീരുമാനം.
തൊടുപുഴ നഗരത്തില്‍ പുതിയ കെ.എസ്.ആര്‍.ടി.സി.ടെര്‍മിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവന്ന ലാവ ബ്യൂട്ടി പാര്‍ലറിലാണ് ഡിവൈ.എസ്.പി. എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള ലൈസന്‍സിന്റെ മറവിലാണ് അനധികൃതമായി മസാജിങ് സെന്റര്‍ നടത്തി വന്നത്. കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷാണ് ഉടമ. ഉടമയുടെ അറിവോടെ മസാജിങ്ങും അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നുവരികയായിരുന്നുവെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
മസാജിങ് കേന്ദ്രത്തിലെ ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശികളായ യുവതികള്‍, ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശിയായ യുവാവ്, മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവിടെ കൂടുതല്‍ യുവതികള്‍ ജോലി ചെയ്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്ഥാപനത്തില്‍നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു.മസാജിങ്ങിനായി മൂന്ന് മുറികളാണ് തയ്യാറാക്കിയിരുന്നത്. ആറുമാസത്തിലേറെയായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ലാവാ ബ്യൂട്ടിപാര്‍ലര്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ഡിവൈ.എസ്.പി.യോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ഷംസുദ്ദീന്‍, എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, സി.പി.ഒ.മാരായ ജയ്‌മോന്‍, ഹരീഷ്, തൊടുപുഴ എസ്.ഐ. തോമസ്, സി.പി.ഒ. മനു, വനിതാ സി.പി.ഒ. സൗമ്യ കെ.മോഹന്‍, കെ. ശ്രീജ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Content Highlights: immoral traffic activities in beauty parlour fiver arrested from thodupuzha idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..