എം. മുരളീധരൻ
കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടർന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു.
പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുരളീധരനെതിരെ നടപടിയെടുത്തത്.
Content Highlights: Image of 400 women morphed and circulated, case was filed, man hanged himself to death, Crime News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..