കോഴിക്കോട് 56 കുപ്പി അനധികൃത മദ്യവുമായി ഒഡിഷ സ്വദേശി പിടിയില്‍


പിടികൂടിയ മദ്യം

കോഴിക്കോട്: വി​ൽ​പ​ന​ക്കായി കൊണ്ടുവന്ന 56 കുപ്പി മാഹി നിർമ്മിത വി​ദേ​ശ​ മ​ദ്യവുമായി ഒഡിഷ സോൾഡ സ്വദേശി രവീന്ദ്ര (30)യെ സിറ്റി സ്പഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇസ്പെക്ടർ എസ്.ബി കൈലാസ്നാഥും ചേർന്ന് പി​ടി​കൂ​ടി.

മാഹിയിൽ നിന്ന് മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നി​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.



അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്നിൻ്റെ ഉപയോഗവും വില്പനയും വർദ്ധിച്ചുവരുന്നതായി പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ രാത്രി ഏറെ വൈകിയും ഇവരുടെ താമസസ്ഥലത്തേക്ക് മറ്റു ഭാഗത്തുള്ള തൊഴിലാളികൾ വന്നുപോകുന്നതും ബഹളം വെക്കുന്നതുമായുള്ള നാട്ടുക്കാരുടെ പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ജില്ലാ പോലീസ് ഡപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് ഐപി എസ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരിവില്പനയും ഉപയോഗവും തടയുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ഇവരുടെ താമസ സ്ഥലങ്ങളിലെല്ലാം രഹസ്യമായി പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.

പ്രതിക്കെതിരേ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മാഹിയിൽ നിന്നും ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതൽ 600 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. മദ്യവും മയക്കുമരുന്നും വിൽപ്പന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘം തന്നെ അതിഥി തൊഴിലാളികളുടെ മറവിൽ കേരളത്തിൽ പല സ്ഥലങ്ങളിലും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ലഹരിവില്പന നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായും അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,നടക്കാവ് സ്റ്റേഷനിലെ എഎസ്ഐമാരായ അനിൽകുമാർ,ദിനേശൻ ഇ സി,സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്.എം,പ്രഭാഷ് യു കെ, സൈബർ സെല്ലിലെ വിനീഷ് വി.കെ എന്നിവരുമുണ്ടായിരുന്നു.

Content Highlights: illicit liquor seized at kozhikkode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented