തെങ്ങിന്‍തോപ്പില്‍ 1,344 ലിറ്റര്‍ സ്പിരിറ്റ്; മുന്‍ ബ്രാഞ്ച്‌സെക്രട്ടറിയടക്കം 3 പേര്‍ അറസ്റ്റില്‍


വി. കണ്ണൻ, എം. പ്രഭാകരൻ, എസ്. വിജേഷ്‌

പാലക്കാട്/കൊഴിഞ്ഞാമ്പാറ: വീര്യംകൂട്ടാന്‍ കള്ളില്‍ കലക്കാന്‍ സൂക്ഷിച്ചിരുന്ന 1,344 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സി.പി.എം. മുന്‍ബ്രാഞ്ചുസെക്രട്ടറിയടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു.

കൊഴിഞ്ഞാമ്പാറ മേഖലയിലെ വണ്ണാമട, മണല്‍ത്തോട് എന്നിവിടങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതി മണല്‍ത്തോട് സ്വദേശിയും സി.പി.എം. അഞ്ചാംമൈല്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വി. കണ്ണന്‍ (36), പൊള്ളാച്ചി ആലംപാളയം എം. പ്രഭാകരന്‍ (31), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് എസ്. വിജേഷ് (42) എന്നിവരാണ് പിടിയിലായത്.

കണ്ണനെ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്ന് ജനുവരിയില്‍ത്തന്നെ പുറത്താക്കിയിരുന്നെന്ന് സി.പി.എം. ചിറ്റൂര്‍ ഏരിയാസെക്രട്ടറി ആര്‍. ശിവപ്രകാശ്, ലോക്കല്‍ സെക്രട്ടറി എം. ശാന്തകുമാര്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍, താനിപ്പോഴും സി.പി.എമ്മിന്റെ അഞ്ചാംമൈല്‍ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് കണ്ണന്‍ പറഞ്ഞു.

25 കന്നാസുകളിലായി തോപ്പിലെ പശുത്തൊഴുത്തിനു സമീപം സൂക്ഷിച്ചിരുന്ന 800 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ തോട്ടം പാട്ടത്തിനെടുത്ത പ്രഭാകരനെ പിടികൂടി. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെ പിടികൂടിയത്.

കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് മണല്‍ത്തോട് മുസ്തഫറാവുത്തര്‍നഗര്‍ കോളനിക്കുസമീപത്തുള്ള തോപ്പില്‍ വൈക്കോല്‍ കൂനയ്ക്കുള്ളില്‍ 17 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 544 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു.

തോപ്പുടമ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി വിനീഷിനെ (45) കേസില്‍ പ്രതിചേര്‍ത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Illicit liquor racket busted, three arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented